Activate your premium subscription today
ആലപ്പുഴ∙ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി ഒന്നര വർഷം വൈകിച്ച മുൻ പള്ളിപ്പാട് വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ആറാട്ടുപുഴ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം. സേവനങ്ങൾക്കു ‘പ്രതിഫലം’ കിട്ടാൻ ഇദ്ദേഹം അപേക്ഷകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്നതായും സീനിയോറിറ്റി മറികടന്ന് ഒട്ടേറെ അപേക്ഷകളിൽ നടപടി എടുത്തതായും റവന്യു വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 50 സെന്റ് സ്ഥലം തരംമാറ്റാൻ ആർഡിഒയ്ക്കു കൊടുത്ത അപേക്ഷ തുടർനടപടിക്കായി 2023 മേയ് 18ന് സജു വർഗീസിന് അയച്ചിരുന്നു. ഇതുവരെ അതിൽ നടപടിയെടുത്തില്ലെന്നു കാണിച്ച് അപേക്ഷക റവന്യു മന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.
ക്വാലലംപുർ ∙ ഓരോ ദിവസവും വേദന കൊണ്ട് ഞാൻ നീറുകയാണ്, എന്നോട് ക്ഷമിക്കുക– അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ആണ് മലേഷ്യൻ ജനതയോട് നിരുപാധികം മാപ്പു പറഞ്ഞത്. റസാഖിന്റെ മകൻ മുഹമ്മദ് നിസാർ നജീബ് ആണ് പത്രസമ്മേളനത്തിൽ കത്തു വായിച്ചത്.
ലിമ ∙ പെറുവിലെ മുൻ പ്രസിഡന്റ് അലിജാണ്ട്രോ ടോളീഡോയ്ക്ക് അഴിമതിക്കേസിൽ ഇരുപതര വർഷം ജയിൽശിക്ഷ. 2001–06 ൽ അധികാരത്തിലിരുന്നപ്പോൾ ബ്രസീലിയൻ നിർമാണക്കമ്പനി ഒഡേബ്രെക്റ്റിൽ (ഇപ്പോൾ നൊവോനോർ) നിന്ന് 3.5 കോടി ഡോളർ കൈക്കൂലി വാങ്ങി കരാർ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് നാഷനൽ സുപ്പീരിയർ കോടതി ശിക്ഷ വിധിച്ചത്.
മൂവാറ്റുപുഴ∙ സ്വകാര്യ ഹോട്ടലിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന്റെയും സഹായി രാഹുലിന്റെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
രാജകുമാരി ∙ ഇടുക്കി ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയ്ക്കു കൂട്ടുനിന്നെന്ന അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ഉടുമ്പൻചോല താലൂക്ക് മുൻ സർവേയർ ആർ.ബി.വിപിൻരാജിനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം ∙ ഓൺലൈൻ അപേക്ഷകളിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസുകളിലേക്ക് ഇനി പൊതുജനങ്ങളെ വിളിച്ചുവരുത്താനാവില്ല. ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴി വിവിധ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള അപേക്ഷകളിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടുചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം.
തൊടുപുഴ ∙ മൂന്നാറിലെ ഒരു റിസോർട്ടിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ഡോ. എൽ.മനോജിനെ (52) വിജിലൻസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിയാണ്. അഴിമതിയാരോപണങ്ങളുടെ പേരിൽ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഡിഎംഒയെ സസ്പെൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സസ്പെൻഷൻ സ്റ്റേ ചെയ്തു. തുടർന്ന് ഇന്നലെ ഓഫിസിലെത്തിയപ്പോഴാണു വിജിലൻസ് നടപടി.
രാജകുമാരി ∙ ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലുൾപ്പെടുന്ന ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ബൈസൺവാലി വില്ലേജ് ഓഫിസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫിസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്നു മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നാണു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
തൃശൂർ ∙ ഇടമലയാർ ജലസേചന പദ്ധതിയിലെ ചാലക്കുടി വലതുകര കനാൽ നവീകരണ അഴിമതിക്കേസിൽ എക്സിക്യൂട്ടീവ് എൻജിനീയർമാരും കരാറുകാരും ഉൾപ്പെടെ 44 പേർക്കെതിരെ വിജിലൻസ് കോടതി പുറപ്പെടുവിച്ച തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പിഴ സംഖ്യയിൽ കുറവു വരുത്തിയിട്ടുമുണ്ട്.
കുവൈത്ത് സിറ്റി ∙ കുവൈത്ത് ആന്റി കറപ്ഷന് അതോറിറ്റി (നസഹ) പരിശോനയ്ക്ക് ശേഷമാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഴിമതിയുടെ പേരില് നടപടിയെടുത്തത്.
Results 1-10 of 189