Activate your premium subscription today
പാപ്പിനിശ്ശേരി ∙ പുതിയതെരുവിൽ കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കി ഉപേക്ഷിച്ച കാറിൽ നിന്നു ലഹരിമരുന്ന് പിടികൂടിയ കേസിൽ 3 യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (30), കാടാച്ചിറ സ്വദേശികളായ കെ.ടി.ഷിഹാബുദ്ദീൻ (31), സി.കെ.നിയാസ് (33) എന്നിവരെ വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ
മുട്ടം ∙ കൃഷിഭൂമിയിൽ നിന്നു കഞ്ചാവും ഹഷീഷ് ഓയിലും എക്സൈസ് സംഘം പിടികൂടി. ഗ്യാസ് സിലിണ്ടറിലും വീപ്പയിലും നിറച്ച നിലയിലാണ് 7.650 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹഷീഷ് ഓയിലും പിടികൂടിയത്. വള്ളിപ്പാറ സ്വദേശി ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ സിറിൾ ജോൺസന്റെ കൃഷിയിടത്തിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിറിളിനെ കഞ്ചാവും ഹഷീഷ് ഓയിലുമായി എക്സൈസ് പിടികൂടിയിരുന്നു.
നെടുമ്പാശേരി ∙ 2.38 കോടി രൂപ വില വരുന്ന 7.9 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഫവാസ് ആണ് പിടിയിലായത്. ഇയാളുടെ ചെക്ക്–ഇൻ ബാഗിൽ 17 പാക്കറ്റുകളിലാക്കി തുണികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
തൊടുപുഴ ∙ മേഖലയിൽ സ്കൂൾ - കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവമാകുന്നു. കഴിഞ്ഞയാഴ്ച വിദ്യാർഥികൾക്കിടയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 40 കിലോ ഗ്രാം കഞ്ചാവുമായി 2 യുവാക്കളും 36 ഗ്രാം എഡിഎംഎയുമായി ഒരാളും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടിയിലായത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25),
നോയിഡ∙ നോയിഡയിലെ കസ്ന വ്യവസായ മേഖലയിൽ ലഹരിമരുന്നു നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ മെക്സിക്കൻ പൗരനും തിഹാർ ജയിൽ വാർഡനും ഉൾപ്പെടെ 5 േപരെ അറസ്റ്റ് ചെയ്തു. നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ഖര, ദ്രാവക രൂപത്തിൽ സൂക്ഷിച്ചിരുന്ന 95 കിലോ മയക്കുമരുന്ന് (മെത്താംഫെറ്റമിൻ) പിടികൂടി. പിടിയിലായവരിൽ
ആലപ്പുഴ∙ 10 വർഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ. 2014 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 53,787 കേസുകൾ റജിസ്റ്റർ ചെയ്തു. 52,897 പേർ അറസ്റ്റിലുമായി. ഇതിൽ ഭൂരിഭാഗം പേരും 18–40 പ്രായക്കാരാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെട്ട 154 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി ∙ ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ ലഹരിവേട്ടയിൽ 2,000 കോടിരൂപയിലേറെ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 42 കിലോ കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര ലഹരി സിൻഡിക്കറ്റിലെ പ്രധാനിയടക്കം 4 പേരെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. രാജ്യതലസ്ഥാന മേഖലയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
സൗദിയിലേക്ക് ലഹരിക്കടത്ത് നടത്തുന്നതിനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി. ഖസീം പ്രവിശ്യയിൽ 5,429 ലഹരി മരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്.
റിയാദ് ∙ വിൽപനയ്ക്കായി ലഹരിമരുന്ന് കൈവശം വച്ചതിന് സൗദി പൗരന് 13 വർഷം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സെൽഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള നാർക്കോട്ടിക് വിഭാഗം ലഹരി
അബുദാബി∙ ഗോഡൗൺ സ്ഥാപിച്ചു ലഹരി വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തിയ ആളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ 48693 കിലോ ലഹരി വസ്തുക്കൾ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടകളിൽ ഒന്നാണിത്. പിടിച്ചെടുത്ത ലഹരിയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർ ഉപയോഗിക്കുന്ന
Results 1-10 of 16