Activate your premium subscription today
വെള്ളയമ്പലം ആൽത്തറയിലെ എടിഎം കവർച്ച കേസിലെ ഒന്നാം പ്രതി റൊമേനിയൻ സ്വദേശി ഇലി ഗബ്രിയേൽ മരിയന്‍ ഏഴു കേസുകളിലായി മൂന്നു വർഷം വീതം തടവുശിക്ഷ. ശിക്ഷ ഒരുമിച്ചു മൂന്ന് വർഷം അനുഭവിച്ചാൽ മതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിനോദസഞ്ചാരികളെന്ന വ്യജേന തലസ്ഥാനത്ത് എത്തിയ സംഘം എടിഎം കൗണ്ടറിനകത്ത് ഫയർ അലാറം സിസ്റ്റം എന്ന വ്യജേന ഹാക്ക് ചെയ്യുന്നതിനുള്ള ഉപകരണം ഘടിപ്പിച്ച് ഉപഭോക്താക്കളുടെ എടിഎം കാർഡിന്റെ വിവരങ്ങളും രഹസ്യ പിൻകോഡുകളും ശേഖരിച്ചു മൂന്ന് കോടി രുപ കവർന്നു എന്നാണ് കേസ്.
കൊച്ചി∙ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സാപ് അക്കൗണ്ടുകൾ വീണ്ടെടുക്കാനാകാതെ ഉടമകൾ. പാസ്വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാനോ സാധിക്കാത്ത വിധം തട്ടിപ്പുകാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുകയാണു ചെയ്യുന്നത്. സംസ്ഥാനത്തു നൂറുകണക്കിന് ആളുകളുടെ വാട്സാപ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ളത്. തട്ടിപ്പിനിരയായവർ പൊലീസിനും വാട്സാപ്പിനും പരാതി നൽകിയിട്ടും ഏതാനും അക്കൗണ്ടുകൾ മാത്രമാണു വീണ്ടെടുക്കാനായത്. 7 ദിവസം കാത്തിരിക്കാനുള്ള നിർദേശമാണു പരാതി നൽകിയവരിൽ ഭൂരിഭാഗത്തിനും വാട്സാപ് അധികൃതരിൽ നിന്നു ലഭിക്കുന്നത്.
ന്യൂഡൽഹി∙ കഴിഞ്ഞ വർഷം രാജ്യത്തെ ഒരു സുപ്രധാന പ്രതിരോധ യൂണിറ്റിനു നേരെ സൈബർ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. യൂണിറ്റ് ഏതെന്നു വ്യക്തമാക്കിയിട്ടില്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള സങ്കീർണമായ സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്ന വർഷമാണ് 2023 എന്നാണ് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശം. ഒരു പ്രതിരോധ യൂണിറ്റിനു നേരെ റാൻസംവെയർ ആക്രമണമാണുണ്ടായത്. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാൻസംവെയർ.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഫോണിൽ അസ്വാഭാവിക നടപടി നടന്നതായി കണ്ടെത്താനായില്ല. ഫോണിന്റെ ഉടമ എന്തെങ്കിലും വാട്സാപ്പിൽ ചെയ്തെന്നു കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചതായി പൊലീസ് ഉന്നതർ പറഞ്ഞു.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയതായി വിവാദം. കഴിഞ്ഞമാസം 30നു Mallu Hindu Off എന്ന പേരിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടതിൽനിന്നാണു തുടക്കം. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും Mallu Musliam Off എന്ന പേരിൽ തന്റെ പേരിൽ തന്നെ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയതായും ഗോപാലകൃഷ്ണൻ പറയുന്നു.
ന്യൂയോർക്ക് ∙ പ്രസിഡൻ്റ് ബൈഡനുമായും മുൻ പ്രസിഡൻ്റ് ട്രംപുമായും ബന്ധമുള്ള ഏകദേശം ഒരു ഡസനോളം വ്യക്തികളുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ ലക്ഷ്യം വച്ചതായി സ്ഥിരീകരണം .
അടുത്തിടെ ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് വാട്സാപ് വഴി ഒരു ലിങ്ക് ലഭിച്ചു. ഓഹരി വിപണിയിലെ നിക്ഷേപം സംബന്ധിച്ചായിരുന്നു അത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അതവരെ എത്തിച്ചത് ഒരു വാട്സാപ് ഗ്രൂപ്പിലേക്ക്. അവിടെ ഓഹരി വിപണിയെക്കുറിച്ച് ചെറിയൊരു ക്ലാസ്. എങ്ങനെ വേണം ഓഹരി നിക്ഷേപം, അതിന്റെ ലാഭം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രൂപ്പിലായിരുന്നു പങ്കുവച്ചിരുന്നത്. ഒട്ടേറെപ്പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. എന്നാൽ ആ ഓഹരി ‘ക്ലാസ്’ ചെന്നവസാനിച്ചത് വമ്പന്‍ തട്ടിപ്പിലായിരുന്നു. ഡോക്ടർ ദമ്പതികൾക്കു മാത്രം നഷ്ടമായത് 7.65 കോടിയോളം രൂപ! ഇവിടെയും സൈബർ തട്ടിപ്പുകാർ പ്രയോഗിച്ചത് ‘നിക്ഷേപത്തിന് ഉയർന്ന ലാഭം’ എന്ന...
ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ സെർവറുകൾ ചൈന ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ സെർവറർ കംപ്യൂട്ടറാണ് ഹാക്കിങിന് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ.
നേരിടാതെയോ ഇരയാവാതെയോ മുന്നോട്ടു പോവാനാവില്ല എന്നുറപ്പിക്കാവുന്നത്രയും സര്‍വ സാധാരണമായിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകള്‍. ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യമാര്‍ന്ന രീതികളാണ് സൈബര്‍ തട്ടിപ്പുകാര്‍ പ്രയോഗിക്കുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ പറ്റിയ സുരക്ഷാ മാര്‍ഗങ്ങളിലൊന്നാണ് ടു ഫാക്ടര്‍
ചൈനക്കും മറ്റു ലോകരാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാരുടെ സൈന്യം തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ നാഷണല്‍ കംപ്യൂട്ടര്‍ വൈറസ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററും (CVERC) സൈബര്‍ സുരക്ഷാ കമ്പനിയായ 360യും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. രഹസ്യാന്വേഷണ
Results 1-10 of 75