ADVERTISEMENT

തിരുവനന്തപുരം∙ വെള്ളയമ്പലം ആൽത്തറയിലെ എടിഎം കവർച്ച കേസിലെ ഒന്നാം പ്രതി റൊമേനിയൻ സ്വദേശി ഇലി ഗബ്രിയേൽ മരിയന് ഏഴു കേസുകളിലായി മൂന്നു വർഷം വീതം തടവുശിക്ഷ. ശിക്ഷ ഒരുമിച്ചു മൂന്നു വർഷം അനുഭവിച്ചാൽ മതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വിനോദസഞ്ചാരികളെന്ന വ്യജേന തലസ്ഥാനത്ത് എത്തിയ സംഘം എടിഎം കൗണ്ടറിനകത്ത് ഫയർ അലാറം സിസ്റ്റം എന്ന വ്യജേന ഹാക്ക് ചെയ്യുന്നതിനുള്ള ഉപകരണം ഘടിപ്പിച്ച് ഉപഭോക്താക്കളുടെ എടിഎം കാർഡിന്റെ വിവരങ്ങളും രഹസ്യ പിൻകോഡുകളും ശേഖരിച്ചു മൂന്നു കോടി രുപ കവർന്നു എന്നാണ് കേസ്.

പ്രതികൾ ഉപയോഗിച്ച സ്‌മോക് ഡിറ്റക്ടർ, എടിഎം മെഷീൻ കാർഡ് റീഡർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചറിഞ്ഞു. എടിഎം ചാനൽ മാനേജരായ ബിനു, സൈബർ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ മൊഴി നൽകിയിരുന്നു. 

കേസിലെ ഒന്നാം പ്രതി ഗബ്രിയേൽ മരിയൻ 2016ൽ വെള്ളയമ്പലം ആൽത്തറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിൽ കയറി ഇതു ഹാക്ക് ചെയ്യാവുന്ന യന്ത്രം ഘടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കോടതിയിൽ നേരത്തെ പ്രദർശിപ്പിച്ചിരിന്നു. ആകെ ആറു പ്രതികൾ ഉള്ള കേസിൽ പൊലീസ് രണ്ടു പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്തത്. 2016ൽ വിചാരണ നടപടികൾ ആരംഭിച്ചശേഷം പിടികൂടിയ ആറാം പ്രതി ഒളിവിൽ പോയിരുന്നു.

English Summary:

ATM robbery case in Thiruvananthapuram : A Romanian citizen has been sentenced to three years imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com