Activate your premium subscription today
പത്തനംതിട്ട∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്ലോഡ് ചെയ്തതാണെന്ന് വ്യക്തമായി.
പ്രമുഖ ഇൻഷുറൻസ് കമ്പനിക്കുനേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, നികുതി വിശദാംശങ്ങൾ, ഐഡി കാർഡുകളുടെ പകർപ്പുകൾ, പരിശോധനാ ഫലങ്ങൾ, മെഡിക്കൽ ഡയഗ്നോസിസ് തുടങ്ങിയ വിവരങ്ങളെല്ലാം ചോർന്നതായി റിപ്പോർട്ട്. 31 ദശലക്ഷം പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും 5.8
ചൈനീസ് ഹാക്കർമാർ യുഎസ് ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ നെറ്റ് വർക്കുകളിൽ കടന്നു കയറി ഡേറ്റ ചോർത്തിയെന്ന് റിപ്പോർട്ട്. യുഎസിലെ 3 ബ്രോഡ്ബാൻഡ് കമ്പനികളുടെ ഡേറ്റ ചോർത്തപ്പെട്ടു. എന്നാൽ ആരോപണം ചൈന നിഷേധിച്ചു. തങ്ങളെ മോശക്കാരാക്കാനായി യുഎസ് തെറ്റായ ആരോപണങ്ങൾ ഉയർത്തുകയാണെന്നാണ് ചൈനയുടെ വാദം. ഈ സൈബർ
ന്യൂഡൽഹി ∙ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽനിന്നു ചോർന്ന വിവരങ്ങൾ ലഭ്യമാക്കുന്ന ടെലിഗ്രാം ചാറ്റ്ബോട്ടുകൾക്ക് അന്ത്യമില്ല. ടെലിഗ്രാം കമ്പനി ഇടപെട്ടു ചാറ്റ്ബോട്ടുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും പിന്നാലെ പുതിയവ എത്തുകയാണ്. വാർത്ത പുറത്തുവന്നശേഷം 3 തവണ ചാറ്റ്ബോട്ടുകൾ നീക്കം ചെയ്തു. മലയാളികളുൾപ്പെടെ പതിനായിരങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകളും മറ്റു വിവരങ്ങളുമാണു ചാറ്റ്ബോട്ടുകൾ ലഭ്യമാക്കുന്നത്.
ന്യൂഡൽഹി∙സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പാർട്ട്. യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലിന്റെ പേരും റിപ്പിൾ എന്നാക്കിയിട്ടുണ്ട്. ‘Brad Garlinghouse: Ripple Responds To The SEC's $2 Billion Fine! XRP PRICE
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആരുടെയെങ്കിലും ഫോൺ ചോർത്തുന്നത് എളുപ്പമല്ല. അതു വേണമെങ്കിൽ പൊലീസും സർവീസ് പ്രൊവൈഡറും കർശന നടപടിക്രമം പാലിക്കണം. അതേസമയം കോൾ റിക്കോർഡിങ്ങും ഫോൺവിളിയുടെ വിശദാംശം ശേഖരിക്കലും (സിഡിആർ) എളുപ്പമാണ്, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥർക്ക്. അതിനാൽ പി.വി.അൻവർ ഫോൺ ചോർത്തിയെന്ന ഒരു സംഘടനയുടെ പരാതിയിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണത്തിനു നടപടിക്രമം വ്യക്തമാക്കി അധികൃതർ റിപ്പോർട്ട് നൽകും.
മഞ്ചേരി ∙ മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) ടെലികമ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ച് മുൻ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തിയതായി പി.വി.അൻവർ എംഎൽഎ ആരോപിച്ചു. അരീക്കോട് പഴയ എംഎസ്പി ക്യാംപ് ആസ്ഥാനത്താണ് എടിഎസ് പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് കമൻഡാന്റ് അജിത്, ജീവനക്കാരായ കെ.കെ.ജിനീഷ്, എൻ.എസ്.ശരത്, ജയപ്രസാദ്, രൂപേഷ് എന്നിവരുടെ സഹായത്തോടെയാണു ഫോൺ ചോർത്തിയത്.
തന്ത്രപ്രധാനമായ ലോഗിന് ക്രെഡൻഷ്യലുകൾ കൈക്കലാക്കി നിർണായക സർക്കാർ വിവരങ്ങൾ മോഷ്ടിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ അനുകരിക്കുന്ന ലിങ്കുകൾ സൈബർ-സുരക്ഷാ ഏജൻസികൾ കണ്ടെത്തി. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) ഈ ആഴ്ച ഇത്തരത്തിലുള്ള രണ്ട് ഫിഷിങ് ലിങ്കുകൾ തിരിച്ചറിഞ്ഞു.
ന്യൂഡൽഹി ∙ അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികൾ ഫോൺ ചോർത്തുന്നത് കേന്ദ്ര/സംസ്ഥാന ആഭ്യന്തര സെക്രട്ടറി 7 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ 2 ദിവസത്തിനകം നശിപ്പിക്കണം. ടെലികോം സേവനങ്ങളുടെ നിരീക്ഷണത്തിനായി ഇതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരടുചട്ടം കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം പ്രസിദ്ധീകരിച്ചു.
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് സന്ദേശം ; വീട്ടമ്മയുടെ 50000 രൂപ നഷ്ടമായി...!!ഇത്തരം മെസേജുകൾ എപ്പോഴെങ്കിലും നിങ്ങളും കണ്ടിട്ടുണ്ടാവാം. പരിചിതമായ സൈറ്റുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയുമൊക്കെ പേരിൽ ഫെയ്ക്ക് ഓഫറുകളും 10000 രൂപയുടെ മൊബൈൽ ഫോൺ 99 രൂപയ്ക്ക് ഓർഡർ ചെയ്യാനുള്ള
Results 1-10 of 145