Activate your premium subscription today
ഓച്ചിറ ∙ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു.
വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതര കുറ്റങ്ങളുടെ പേരിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 7 പേരെ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ വ്യാജ ജോലി വാഗ്ദാനം വിശ്വസിച്ച് കംബോഡിയിലെത്തി സൈബർ തട്ടിപ്പു സംഘത്തിനായി പ്രവർത്തിക്കാൻ നിർബന്ധിതരായ 67 പേരെക്കൂടി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.
മുതുകുളം (ആലപ്പുഴ ) ∙ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ്കുമാർ (34) ആണ് അറസ്റ്റിലായത്.
ചെന്നൈ ∙ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഉൾപ്പെടെ കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിൽ എത്തിച്ച് സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ പ്രേരിപ്പിച്ച 23 പേർ കൂടി അറസ്റ്റിലായി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജോലിക്കു പോയി തിരിച്ചെത്താതിരുന്നവരെക്കുറിച്ച് സൈബർ ക്രൈം കോഡിനേഷൻ സെന്റർ തയാറാക്കിയ റിപ്പോർട്ടിൽ നിന്നാണ് പ്രതികളെക്കുറിച്ച് തമിഴ്നാട് പൊലീസിനു വിവരങ്ങൾ ലഭിച്ചത്. തിരിച്ചെത്തിയ 186 പേരിൽ പലരും പരാതി നൽകാൻ മടിച്ചെങ്കിലും ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മധുര മേഖലകളിൽ നിന്നുള്ളവരാണു പിടിയിലായത്.
ചിറ്റൂർ ∙ ജോലിവാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിച്ച് ക്രൂരമായ അടിമപ്പണിക്കും വിൽപനയ്ക്കും വിധേയരായ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസി മുഖേന മോചനം.
തിരുവനന്തപുരം ∙ ഓൺലൈൻ പണത്തട്ടിപ്പു നടത്തുന്ന കമ്പനികളിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവത്തിൽ കേരളത്തിലെ 24 ഏജന്റുമാർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സൈബർ ഡിവിഷൻ എഡിജിപി എച്ച്. വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. 320 പേരെയാണ് കേരളത്തിൽ നിന്ന് കംബോഡിയയിലെ
മട്ടാഞ്ചേരി ∙ ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്ത നങ്ങൾക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ 2-ാം പ്രതിയും പൊലീസ് പിടിയിലായി പള്ളുരുത്തി കടേഭാഗം കണ്ടത്തിപ്പറമ്പിൽ ബാദുഷയെയാണ് (29) തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജീവ്, എസ്.ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മനുഷ്യ കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ഇവിടെ എത്തിച്ച ശേഷം യിങ് ലോൺ എന്ന കമ്പനിക്കു 4 ലക്ഷം രൂപ വീതം വാങ്ങി വിറ്റുവെന്നാണ് പരാതി.
Results 1-10 of 110