ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.

ബിഹാർ, യുപി, മധ്യപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ 17 പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ലാപ്ടോപ്, മെമ്മറി കാർഡുകൾ, പണമിടപാടുകളുടേതടക്കമുള്ള രേഖകൾ, 34.80 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

കംബോഡിയ കേന്ദ്രമാക്കിയുള്ള മനുഷ്യക്കടത്ത് ഏജന്റുമാരുടെ ബന്ധുക്കളും സഹായികളുമാണു പ്രതികൾ. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഇരകളെ വിദേശത്തേക്കു കടത്തിയത്.

English Summary:

NIA Conducts Searches at 22 Locations to Probe Human-Trafficking Syndicate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com