Activate your premium subscription today
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്കു വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. കാണാതാകുന്നതിനു മുൻപു മുണ്ടക്കയം ടൗണിലെ ലോഡ്ജിൽ ജെസ്നയെ കണ്ടു എന്നാണ് അതേ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി.സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്കു വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. കാണാതാകുന്നതിനു മുൻപു മുണ്ടക്കയം ടൗണിലെ ലോഡ്ജിൽ ജെസ്നയെ കണ്ടു എന്നാണ് അതേ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി.
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നു വെളിപ്പെടുത്തിയ മുൻ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ സിബിഐ തീരുമാനം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും. മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ ഇൻസ്പെക്ടർ നിപുൺ ശങ്കറിന്റെ
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നു വെളിപ്പെടുത്തിയ മുൻ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ സിബിഐ തീരുമാനം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും.
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ, ജെസ്നയോടു സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിലെ നേരറിയാൻ സിബിഐ എത്തുന്നു. മുൻ ജീവനക്കാരിയുടെയും ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ സംഘം ഇന്നു രേഖപ്പെടുത്തും. ലോഡ്ജിലും പരിശോധന നടത്തും.
‘നിർമാണത്തിലിരിക്കുന്ന വീടിന്റെ തറയിൽ ജെസ്നയെ കുഴിച്ചിട്ടിട്ടുണ്ട്’ ലോക്കൽ പൊലീസ് കേസ് അന്വേഷിക്കുന്ന സമയത്താണ് ഇങ്ങനെയൊരു വിവരം ലഭിക്കുന്നത്. അതും ‘ദൃശ്യം’ സിനിമ ഇറങ്ങിയ നാളുകളിൽത്തന്നെ. ഏന്തയാർ ടൗണിൽ നിന്ന് അര കിലോമീറ്റർ അകത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ തറയിലെ മണ്ണു നീക്കി പരിശോധിക്കാൻ അന്നത്തെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ എത്തി. പക്ഷേ, അവിടെ നിന്നും തുമ്പൊന്നും ലഭിച്ചിട്ടില്ല.
കോട്ടയം ∙ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് ജയിംസ് നൽകിയ പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ജെസ്ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. ആകെയുള്ള പിടിവള്ളി സിസിടിവി ദൃശ്യങ്ങളായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞില്ല.
മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ലോഡ്ജ്. വ്യാപാരസ്ഥാപനങ്ങൾ ഇരുവശവും നിറഞ്ഞ ചെറിയ ഇടനാഴി കടന്നാലാണ് ഈ സ്ഥാപനം. ഇവിടെ നിന്നു പടികയറി രണ്ടാം നിലയിലെ 102–ാം നമ്പർ മുറിയിലെത്താം. മുറിക്കു പുറത്ത് ജെസ്നയോടു രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടുവെന്നാണ് കഴിഞ്ഞ ദിവസം ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. പെൺകുട്ടി ചിരിച്ചപ്പോൾ പല്ലുകളിൽ കമ്പി ഇട്ടിരുന്നതു വ്യക്തമായി കണ്ടെന്നും പിന്നീട് പത്രത്തിൽ ജെസ്നയുടെ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞതെന്നുമായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. എന്നാൽ ലോഡ്ജിലെ ജോലിയിൽ നിന്ന് ഈ ജീവനക്കാരിയെ പിരിച്ചുവിട്ടതിലെ പക തീർക്കാൻ നുണപ്രചാരണം നടത്തുകയാണെന്നു ലോഡ്ജ് ഉടമ പറയുന്നു. ക്രൈംബ്രാഞ്ചിനോട് നേരത്തേ പറഞ്ഞിരുന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതിനു പിന്നിൽ ലോഡ്ജ് ഉടമയുമായുള്ള വ്യക്തിവൈരാഗ്യം മാത്രമോ? അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നു.
കോട്ടയം ∙ ജെസ്നയെ കണ്ടെത്താൻ ഇന്റർപോൾ മുഖേന സിബിഐ യെലോ നോട്ടിസ് പുറപ്പെടുവിച്ചത് 191 രാജ്യങ്ങളിൽ. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലായിരുന്നു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഒരു രാജ്യത്തു നിന്നു പോലും കേസിനു സഹായകമാകുന്ന വിവരങ്ങൾ സിബിഐ സംഘത്തിനു ലഭിച്ചില്ല.
ആർ.ജി.കാര് മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. അറിയാം പ്രധാനവാർത്തകൾ.
Results 1-10 of 74