Activate your premium subscription today
കോഴഞ്ചേരി (പത്തനംതിട്ട) ∙ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ 14 വർഷത്തിനു ശേഷം പിടിയിൽ. 2010 നവംബർ ഒന്നിന് അയിരൂർ തീയാടിക്കൽ കടമാൻ നഗറിലെ സിന്ധുവിനെ (34) കൊലപ്പെടുത്തിയ ഭർത്താവ് ടി.ആർ.രാജീവിനെയാണ് (49) തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ പൊലീസ് പിടികൂടിയത്.
റാന്നി ∙ ഡോക്ടർക്കു തോന്നിയ സംശയവും പൊലീസിന്റെ പഴുതടച്ച അന്വേഷണവുമാണ് വാഹനാപകടമെന്നു പറഞ്ഞ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.വാഹനമിടിച്ചെന്നു പറഞ്ഞ് റാന്നിയിലെ ആശുപത്രിയിലെത്തിച്ച അമ്പാടി സുരേഷിന്റെ ദേഹത്തു കണ്ട പരുക്കിൽ ഇവിടത്തെ ഡോ. രതീഷിനു തോന്നിയ സംശയത്തെ തുടർന്നാണ് പൊലീസിനു വിവരം കൈമാറിയത്. ഇതേ
ന്യൂ മെക്സിക്കോ ∙ ന്യൂ മെക്സിക്കോയിൽ 16 വയസ്സുകാരൻ മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി. തുടർന്ന് പ്രതി തന്നെ 911 എന്ന നമ്പറിൽ വിളിച്ച് കൊലപാതക വിവരം അധികൃതരെ അറിയിച്ചു. ഇയാൾ കൃത്യം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്
കാക്കനാട്∙ രണ്ടാഴ്ച മുൻപ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാഴക്കാല ഓത്തുപള്ളി റോഡ് സൈറ മൻസിലിൽ സലീമിനെ (69) ബിഹാർ സ്വദേശികളായ വീട്ടുജോലിക്കാരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. കൗശൽകുമാർ (25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെ അറസ്റ്റ് ചെയ്തു. സലീമിന്റെ വീട്ടിലെ ജോലിക്കാരിയാണ് അസ്മിത. കൗശൽകുമാറും പ്ലമിങ് ജോലിക്കും മറ്റുമായി ഇടയ്ക്കു വീട്ടിൽ വരാറുണ്ട്. സംഭവത്തിനു ശേഷം ഇരുവരും ബിഹാറിലേക്കു പോയിരുന്നു. ബന്ധുവിനെക്കൊണ്ടു പല തവണ ഫോണിൽ വിളിപ്പിച്ചതിനെ തുടർന്നാണു ഇവർ തിരിച്ചെത്തിയത്.
കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ദക്ഷിണ കൊൽക്കത്തയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ് അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു.
ന്യൂഡൽഹി ∙ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കായംകുളം ∙ മദ്യലഹരിയിൽ മകൻ കുത്തിയ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേപ്പാട് വലിയകുഴി അരുൺ ഭവനത്തിൽ സോമൻ പിള്ളയാണ് (62) മരിച്ചത്. പരുക്കുകളോടെ സോമനെ ആശുപത്രിയിൽ എത്തിച്ച മകൻ അരുൺ എസ്.പിള്ളയെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഹൈദരാബാദ് ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി. കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
മുംബൈ ∙ താനെയിൽ ഭർതൃമാതാവുമായി തർക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
മണ്ണാർക്കാട് ∙ കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഗളി കൽക്കണ്ടി കള്ളമല സ്വദേശി ചരലംകുന്നേൽ സലിൻ ജോസഫിനാണ് (54) മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.2020 ഒക്ടോബർ 20നായിരുന്നു കൊലപാതകം. ചാവടിയൂരിൽ പ്രതി സലിൻ ജോസഫിന്റെ കൂടെ
Results 1-10 of 5157