Activate your premium subscription today
ചെന്നൈ ∙ വൽസരവാക്കത്തു റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽനിന്ന് 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസ് സ്റ്റേഷനു പിന്നിൽ നിർത്തിയിട്ട കാറിൽനിന്നാണു 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്
ഈ മാസം മധ്യേ കാണാതായ സമൂഹമാധ്യമ താരം ജിയാരെ ഷ്നൈഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിയയിലെ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 31 വയസായിരുന്നു.
പോത്തൻകോട് (തിരുവനന്തപുരം ) ∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ് ബിഎസ്സി അവസാന വർഷ വിദ്യാർഥിനി പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ശിവം വീട്ടിൽ അമ്മു എ.സജീവ് (21) ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, ഡോ.ആർ.ബിന്ദു എന്നിവർക്കു പരാതി നൽകി. അമ്മുവിന്റെ അച്ഛൻ ടി.സജീവ്, അമ്മ വി.എൻ.രാധാമണി, പോത്തൻകോട് പഞ്ചായത്തംഗം ബിന്ദു സത്യൻ എന്നിവരാണ് നേരിട്ടു പരാതി നൽകിയത്.
മൂന്നാർ ∙ വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചാണു കൊല നടത്തിയതെന്നാണു പ്രാഥമിക വിവരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അടൂർ∙ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയായിരുന്നതായി സൂചന. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.
സിഡ്നി∙ സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ സ്വയം തീകൊളുത്തി സ്ത്രീ ആത്മഹത്യ ചെയ്തു. ക്രിസ്റ്റി ബാനിസ്റ്റർ (44) എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ശേഷം സിഡ്നിയുടെ പടിഞ്ഞാറ് കാംപ്സിയിലെ വിക്ലിഫ് അവന്യൂവിലെ യൂണിറ്റ് കോംപ്ലക്സിൽ ഗുരുതരാവസ്ഥയിലാണ് പാരാമെഡിക്കുകൾ ക്രിസ്റ്റിയെ
ആലപ്പുഴ∙ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബെംഗളൂരു ∙ ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. റോഡരികിൽ വീണു കിടക്കുകയായിരുന്ന അനന്തുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിമ്മിലെ ഷവറിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബോഡിബിൽഡർ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
തൃശൂർ ∙ ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കു മുന്നോടിയായി ഇന്നു രാവിലെ ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പല ഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്.
Results 1-10 of 293