Activate your premium subscription today
തിരുവനന്തപുരം ∙ പഞ്ചമുഖി എന്ന് പേരിട്ട അഞ്ച് ചിത്രകാരരുടെ പെയിന്റിങ് പ്രദർശനം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ ആരംഭിച്ചു. പ്രദർശനം ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് പഴയിടം, ഹരികുമാർ, രഹാന ഹബീബ്, പ്രദീപ് പേയാടൻ, ബിജു അമ്പാടി എന്നിവരുടെ
കോട്ടയ്ക്കൽ ∙ ശിഷ്യർക്ക് ഏറെ പ്രിയപ്പെട്ട ആശാൻ, മികച്ച നടൻ, ഒന്നാന്തരം സംഘാടകൻ... അന്തരിച്ച കഥകളി ആചാര്യൻ കോട്ടയ്ക്കൽ ഗോപി നായർ (97) എല്ലാ അർഥത്തിലും ബഹുമുഖ പ്രതിഭയായിരുന്നു. നാലു പതിറ്റാണ്ടുകാലം അദ്ദേഹം കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ്വി നാട്യസംഘത്തിൽ പ്രവർത്തിച്ചു. വിദ്യാർഥിയായി
പോത്തൻകോട് ∙ മംഗലപുരം ഇടവിളാകം ഗവ.യുപി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്കു വേണ്ടി ശിൽപശാല ‘ വരയുൽസവം ’ നടത്തി. കണിയാപുരം ബിആർസിയാണ് ശിൽപശാല സംഘടിപ്പിച്ചത്. പഠന മികവിനു പുറമേ കുട്ടികളുടെ പ്രത്യേക കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിൽ നിന്ന്
വരകളുടെ വരംകൊണ്ട ആ വിരലുകൾ ഇനി മലയാളത്തിന്റെ നിത്യസ്മൃതിയിൽ. കടലാസിൽ മാത്രമല്ല, മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ വിരലടക്കമുണ്ടായിരുന്ന മഹാപ്രതിഭാശാലി ഇന്നലെ മണ്ണിലേക്കു മടങ്ങി; കാലം കൈകൂപ്പുന്ന പൂർണജന്മത്തിന് വിരാമചിഹ്നം വീഴുന്നു. സർഗാത്മകതയുടെ ആകാശം തൊട്ട, രാജ്യത്ത് ഏറ്റവും അറിയപ്പെട്ട രേഖാചിത്രകാരന്റെ വേർപാടാണിത്. സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിൽ, മെലിഞ്ഞ വരകളിലൂടെ, മറ്റൊന്നിന്റെയും പകർപ്പല്ലാത്ത ദൃശ്യലോകമാണു കെ.എം.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി തീർത്തത്. എഴു പതിറ്റാണ്ടിലേറെ നീണ്ട സപര്യയിലൂടെ അദ്ദേഹം മലയാളിയുടെ ചിത്രബോധത്തിന്റെ നിലവാരമുയർത്തി. ആയുസ്സിന്റെ ഏറിയ പങ്കും സാഹിത്യകൃതികൾക്കു ചിത്രം വരയ്ക്കുകയായിരുന്നു നമ്പൂതിരി. അക്ഷരങ്ങൾ കൊണ്ടെഴുതിയ മഹത്തായ സാഹിത്യസൃഷ്ടികൾക്ക് ഒപ്പം
കൊച്ചി ∙ കേരളീയ താള പദ്ധതികളും ഗോത്രകലകളും പഠിക്കാനും പഠിപ്പിക്കാനും വരുംതലമുറയെ പ്രേരിപ്പിച്ച ഗുരുനാഥനാണ് കാവാലം നാരായണപ്പണിക്കരെന്നു കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. കവിയും നാടക കലാകാരനുമായ കാവാലം നാരായണപ്പണിക്കരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോപാനം
അവസാന ശ്വാസം വരെയും നാടകത്തെ പ്രണയിച്ച എ. ശാന്തകുമാറിന്റെ ഓർമയ്ക്കായി അവർ ഒത്തുകൂടി. അഭിനയത്തെക്കുറിച്ച് പറഞ്ഞും പഠിച്ചും ചർച്ച ചെയ്തും സജീവമായ മൂന്നു രാപ്പകലുകൾ! പതിനെട്ടുകാരി മുതൽ 70 വയസുകാരൻ വരെ പങ്കെടുത്ത ആ നാടകശിൽപശാല അകാലത്തിൽ അന്തരിച്ച എ.ശാന്തകുമാറിന്റെ നാടകപ്രണയത്തിന്
54 അടി നീളവും നാലടി വീതിയും രണ്ടടി ഉയരം പറഞ്ഞു വരുന്നത് ഒരു വള്ളത്തെ പറ്റിയാണ്. കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ ചാലിയാറിനെ കീറിമുറിച്ച് ആവേശത്തോടെ കടന്നു പോകാനൊരുങ്ങുന്ന ഒരു വള്ളത്തെ പറ്റി. ഇത്തവണ ബേപ്പൂർ ഫെസ്റ്റ് തയ്യാറെടുക്കുന്ന വള്ളമല്ല, ആ വള്ളമുണ്ടാക്കുന്ന തച്ചനാണ് ഗംഭീരം. ആറോ ഏഴോ പേർ ചേർന്ന്
നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തു. സംഗീതം, നാടകം, മറ്റു ലളിത കലകൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം ഇവിടെയുണ്ട്. കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വദേശ് എന്ന പേരിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സ്പോസിഷൻ, ‘ദ് ഗ്രേറ്റ് ഇന്ത്യൻ
രണ്ട് രാഷ്ട്രീയ നാടകങ്ങൾ - ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ബ്രെറ്റ് ബെയ്ലിയുടെ സാംസൺ. പാറ്റ്നയിലെ രാഗ അരങ്ങിലെത്തിച്ച ഫൗൾ പ്ളേ. പ്രകടനാത്മകതക്ക് ഊന്നൽ നൽകുന്ന രണ്ട് പരമ്പരാഗത നാടകങ്ങൾ - തായ് വാൻ ഓപ്പറെ ഹീറോ ബ്യൂട്ടി, തെലുങ്കാന സുരഭിയുടെ മായാബസാർ. ഈ നാടകങ്ങളുടെ സൗന്ദര്യാത്മകതയും അവതരണ ശൈലിയും
തൃശൂർ ∙ കേരളത്തിൽ പ്രഫഷനൽ നാടകങ്ങളുടെ എണ്ണത്തിൽ വർധന. പ്രളയത്തിനു മുൻപ്, 2017 വരെ ശരാശരി 60 നാടകങ്ങളാണ് ഒരു വർഷം പുറത്തിറങ്ങിയിരുന്നതെങ്കിൽ, 2022ൽ അത് 75 ആയി. സംഗീത നാടക അക്കാദമിയുടെ 4 ലക്ഷം രൂപ സബ്സിഡി കൂടി ഉപയോഗിച്ചു നാടകം ചെയ്യാൻ പുതിയ സമിതികൾ രംഗത്തു വന്നതാണ് നാടകങ്ങൾ വർധിക്കാൻ കാരണം. എന്നാൽ,
Results 1-10 of 49