Activate your premium subscription today
കടമ്മനിട്ട ∙ കാച്ചി മുറുക്കിയ തപ്പിൽ നിന്നുയർന്ന രൗദ്രതാളത്തിൽ കൂട്ടക്കോലങ്ങൾ കളത്തിൽ നിറഞ്ഞാടി. നാടിന്റെ ദുഃഖവും ദുരിതവും മാറ്റണമെന്ന പ്രാർഥനയുമായി ഉറങ്ങാതെ ഗ്രാമവാസികൾ ക്ഷേത്രമുറ്റത്ത്. സന്ധ്യ കഴിഞ്ഞതോടെ മേളക്കാർ ആഴി കൂട്ടി അതിനു ചുറ്റും വട്ടമിരുന്നു തപ്പ് ചൂടാക്കി. പിന്നെ പാണത്തോൽ കൊണ്ട് തൂത്തു
പത്തനംതിട്ട ∙ ഓലച്ചൂട്ടിൽ അഗ്നിപകർന്ന് കടമ്മനിട്ട പടയണിക്കു ചൂട്ടുവച്ചു. കരദേവതയ്ക്കു മുൻപിൽ ഇനിയും കോലങ്ങൾ നിറഞ്ഞാടും. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി ഗ്രാമം മുഴുവൻ കടമ്മനിട്ട ഭഗവതി ക്ഷേത്ര മുറ്റത്ത് കാത്തിരിക്കും.വിഷു ദിവസം രാത്രി ഏഴര നാഴിക ഇരുട്ടിയശേഷം
പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപ്പടയണി ഉത്സവത്തിനു പരിസമാപ്തിയായി. ഉപ്പൻമാവ് ഭദ്രകാളിത്തിൽ നിന്ന് എതിരേൽപ് വായനശാല ജംക്ഷനിലെത്തി അവിടെനിന്ന് പനമറ്റത്തുകാവിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയിൽ ചൂട്ടുകറ്റകളുടെ അഗ്നിപ്രഭയിൽ കോലം എതിരേൽപ്പും തുടർന്ന്
തോട്ടപ്പുഴശ്ശേരി ∙പിഴകളെല്ലാം പൊറുത്തുകൊണ്ടേ....എന്ന് ഉയർന്നു മുഴങ്ങിയ പാട്ടിനൊപ്പം മംഗളഭൈരവിക്കോലം കളംനിറഞ്ഞു ചുവടുവച്ചതോടെ വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവി ക്ഷേത്രത്തിലെ വലിയ പടയണി സമാപിച്ചു.ചെണ്ടമേളത്തിന്റയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ വെള്ളങ്ങൂർ എൻഎസ്എസ് കരയോഗമന്ദിരത്തിൽ നിന്നാണ് കോലം
ഇലന്തൂർ∙ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ പടയണിക്കളത്തിൽ ഇന്ന് വല്യപടയണി. കാവിലമ്മയുടെ ഏറ്റവും വലിയ കാലവഴിപാടാണു വല്യപടയണി.കുംഭ ഭരണി നാളിൽ ചൂട്ടുവച്ച് പച്ചത്തപ്പുകൊട്ടി തുടങ്ങിയ പടയണി പൂർണതയിൽ എത്തുന്നത് എട്ടാം ദിവസമാണ്. പച്ചപ്പാളയിൽ രൗദ്രഭാവങ്ങൾ തീർക്കുന്ന തിരക്കിലാണു കരക്കാരും ശ്രീദേവി പടേനി സംഘവും.
പെരുമ്പെട്ടി ∙ കുളത്തൂർ കരയുടെ വലിയ പടയണി നടന്നു. തിരുമുൻപിൽ വേലയും പടയണി ചടങ്ങുകളും കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു. ചരിത്ര പ്രസിദ്ധമായ കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി ഇന്ന് നടക്കും. ഇന്ന് ചുങ്കപ്പാറയിൽ
പെരുമ്പെട്ടി ∙ കോട്ടാങ്ങൽ പടയണിയിൽ കുളത്തൂർ കരക്കാരുടെ വലിയപടയണി ഇന്ന്. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപ്പാന,കോലം തുള്ളൽ,അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കുളത്തൂർ ദേവീക്ഷേത്രം, എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഘോഷയാത്ര പുത്തൂർ മണൽപ്പുറത്ത് സംഗമിച്ച് കെട്ടുകാഴ്ചകളുടെ അകമ്പടിയിൽ
പെരുമ്പെട്ടി ∙ കോട്ടാങ്ങൽ പടയണിയിൽ ഇന്ന് കോട്ടാങ്ങൽ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും.ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ, കരയിലെ വിവിധയിടങ്ങളിൽ അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ അടവിദിന പടയണി ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്കൃതിയുടെ
തെള്ളിയൂർ ∙ മംഗള ഭൈരവിയാടി, തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി ചൂട്ടണഞ്ഞു. പിഴകളെല്ലാം പൊറുത്തുകൊണ്ടേ....അനുഗ്രഹിക്കാ ഭൈരവിയെ... എന്നിങ്ങനെ ഭഗവതിയോട് ഉച്ചത്തിൽ പാടിയാണ് മംഗള ഭൈരവിക്ക് പാട്ടമ്പലം പടയണിക്കളത്തിൽ ചുവടുവെച്ചത്. ഉത്സവകാലത്ത് പാതിരാത്രികളിൽ ഉറഞ്ഞു തുള്ളിയ പാളക്കോലങ്ങൾക്ക്
തെള്ളിയൂർ∙ ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിന് പാട്ടമ്പലം പടയണിക്കളത്തിൽ ചൂട്ടുകാപ്പൊലിച്ചു തെള്ളിയൂർക്കാവിൽ പടയണിരാവ്. കമുകിന്റെ പച്ചപ്പാളയിൽ അകം വെളുപ്പും പുറം പച്ചനിറവും. സിന്ദൂരം ചുവപ്പും കരി കറുപ്പും മഞ്ഞൾപ്പൊടി മഞ്ഞയും ആയാൽ പഞ്ചവർണം തയാർ, പഞ്ചഭൂതങ്ങളെയാണ് ഈ നിറങ്ങൾ കാപ്പൊലിക്കുക. ദാരിക
Results 1-10 of 24