Activate your premium subscription today
കരുവാരകുണ്ട് ∙ നൃത്തകലയിലുള്ള അഭിനിവേശം കെടാതെ കാത്ത് അൻപത്തിയെട്ടാം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം നടത്തി ചന്ദ്രലേഖ. കഴിഞ്ഞ ദിവസം തുവ്വൂർ ചെമ്മന്തട്ട വിഷ്ണുക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ചെറുപ്പംതൊട്ടേ നൃത്തകലകളിൽ അതീവ താൽപര്യം ഉണ്ടായിരുന്ന ചന്ദ്രലേഖയ്ക്ക് സംഗീതാധ്യാപിക ആവാനായിരുന്നു നിയോഗം.
തിരുവനന്തപുരം∙ചാന്ദ്രയാൻ വിജയം ‘നിലാകനവ്’ എന്ന മോഹിനിയാട്ട ശിൽപരൂപത്തിലൂടെ അരങ്ങിലെത്തിയത് നവ്യാനുഭവമായി. പ്രമുഖ നർത്തകി ഗായത്രി മധുസൂദനൻ ആണ് ഇന്ത്യയുടെ ചരിത്രവിജയം നൃത്തച്ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയത്. ലാസ്യ നൃത്ത കലാരൂപമായ മോഹിനിയാട്ടത്തിലൂടെ ചന്ദ്രനിലേക്കുള്ള യാത്ര യാഥാഥ്യമാക്കിയ ‘നിലാകനവ്’
ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. പുതിയ അധ്യയനവർഷം മുതൽ കലാമണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുമെന്നു ഭരണസമിതി അറിയിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, തിയറ്റർ ആൻഡ് പെർഫോമൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. 11
തൃശൂര്∙ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ്
‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..
തൃശൂർ∙ ശ്രീനാരായണ ഗുരു കൃതിയായ ‘ജാതി നിർണയം’ ഡോ. ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചാരുതയാർന്ന ചുവടുകളോടെ അവതരിപ്പിക്കും. ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മ ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായാണ് ജാതി നിർണയം അരങ്ങിൽ എത്തിക്കുന്നത്. ‘മനുഷ്യന് മനുഷ്യത്വമാണ് ജാതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം
‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറിപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആൽഎൽവി രാമകൃഷ്ണൻ.
കോഴിക്കോട് ∙ നിറമോ ജാതിയോ നോക്കി കലാകാരന്റെ കല അളക്കുന്നതു ശരിയല്ലെന്ന് പി.സി.ജോർജ് പറഞ്ഞു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല. സാഹിത്യകാരനുമല്ല. ജാതിയോ നിറമോ നോക്കി കല അളക്കരുത്. സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കിയും കല അളക്കരുത്. ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാൻ
വിവേചനങ്ങളിൽ പതറാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവുംകൊണ്ട് ഉയർന്നുവന്ന ഒരു കലാകാരനെ മനസ്സുതുറന്ന് അംഗീകരിക്കുക.’ ഇതാണ് ഏതൊരു കലയെയും പ്രതിനിധാനം ചെയ്യുന്ന കലാകാരനോ കലാകാരിക്കോ വേണ്ട സദ്ഗുണം. എന്റെ ആദ്യത്തെ വിശ്വാസപ്രമാണവും മനുഷ്യപക്ഷത്തുനിന്നുള്ള ഈ ചിന്തയാണ്. അതിനു കോട്ടം വരുമ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
തൃശ്ശൂർ∙ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.
Results 1-10 of 31