ഫോണിൽ വിളിച്ച് സത്യഭാമ കളിയാക്കി, ‘എന്നാണ് മോഹനനായത്’: ശിഷ്യയെ മനഃപൂർവം ഒഴിവാക്കി; മണിച്ചേട്ടനുണ്ടായിരുന്നെങ്കിൽ...
Mail This Article
‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറിപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആൽഎൽവി രാമകൃഷ്ണൻ.