Activate your premium subscription today
മറ്റൊരു ഫൈറ്റർ ജെറ്റ് ഇടപാട് നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മിറാഷ് 2000 വിമാനങ്ങൾ വാങ്ങുന്ന കാര്യം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഖത്തർ ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഖത്തറിൽനിന്ന് വിദഗ്ധ സംഘം അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 12 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനാണ് ആലോചന. മിറാഷ് 2000 ആദ്യമായല്ല ഇന്ത്യയിൽ. 1980 മുതൽ ഈ ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു. കാർഗിൽ യുദ്ധത്തിൽ പാക്ക് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിൽ ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ. ബലാക്കോട്ട് ആക്രമണത്തിൽ ലഷ്കറിന്റെ പരിശീലന സ്ഥലങ്ങളിൽ ആക്രമണം നടത്തിയതും ഈ വിമാനങ്ങൾ തന്നെയാണ്. ഉപയോഗിക്കപ്പെട്ട ഫൈറ്റർ ജെറ്റുകളും കപ്പലുകളുമൊക്കെ ലോകത്തെ പ്രതിരോധ സേനകൾ കാലാകാലങ്ങളിൽ കൈമാറ്റം ചെയ്യാറുണ്ട്. സൈന്യത്തിന്റെ ഭാഗമായതിനാൽ ഇവയെല്ലാംതന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാകും. ഇന്ത്യയിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് ഇടപാട് പ്രശസ്തമാണ്. 1964ൽ ആയിരുന്നു അത്. പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ തന്നെ വലിയ ചിഹ്നങ്ങളിലൊന്നായി മാറിയ മിഗ് 21 യുദ്ധവിമാനമായിരുന്നു ഈ ഇടപാടിൽ ഇന്ത്യ വാങ്ങിയത്. സംഭവബഹുലവും നാടകീയതകൾ നിറഞ്ഞതുമായിരുന്നു ഈ വാങ്ങൽ. വർഷങ്ങൾക്കിപ്പുറം, പ്രധാനമന്തി നരേന്ദ്ര മോദി റഷ്യയിലേക്കെത്തുമ്പോൾ മിഗ് 21 സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമോ?
21 മിഗ്–29 പോർവിമാനങ്ങൾക്കു പുറമേ 12 സുഖോയ്– 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവൽക്കരിക്കും.MiG-29,Sukhoi-30 MKI aircraft, India- Russia Deal, Russia, China, India-China Faceoff, Ministry of Defence,India Defence News, Manorama Online, Manorama News.
ന്യൂഡൽഹി∙ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. നവംബർ 26നു വൈകിട്ടായിരുന്നു അപകടം.....Mig 29
ന്യൂഡൽഹി∙ മിഗ്–29കെ വിമാനം അറബിക്കടലിൽ തകർന്നുവീണു കാണാതായ പൈലറ്റിനെക്കുറിച്ച് ഇതുവരെയും സൂചനകളില്ലെന്ന് ഇന്ത്യൻ നാവികസേന. നാവികന്റെ... Indian Navy Pilot Missing, MiG-29K Crash, INS Vikramaditya, Arabian Sea, Commander Nishant Singh, Russian-made emergency locator beacon, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ നാവിക സേനയുടെ മിഗ്–29കെ പരിശീലന വിമാനം അറബിക്കടലിനു മുകളിൽ തകർന്നു വീണു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. മറ്റേയാൾക്കായി തിരച്ചിൽ തുടരുകയാണ്... MiG-29K Aircraft crashed Indian Navy Arabian Sea | Manorama News
ശ്രീനഗർ∙ പാക്കിസ്ഥാൻ, ചൈനീസ് ഭീഷണികളെ നേരിടാൻ പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ ശ്രീനഗറിൽ വിന്യസിച്ച് ഇന്ത്യ. നിലവിൽ ശ്രീനഗർ വ്യോമതാവളത്തിലുള്ള മിഗ്–21 വിമാനങ്ങൾക്കു പകരമാണ് മിഗ്–29 എത്തുക.
ശത്രുരാജ്യത്തിന്റെ അതിരുകൾ ഭേദിച്ച ശേഷവും സമാധാനത്തോടെ പറക്കുന്ന ഒരു യുദ്ധവിമാനത്തെ കുറിച്ച് സങ്കൽപ്പിക്കാനാവുമോ? എന്നാൽ ഈ യാത്ര ഇന്ത്യൻ വ്യോമസേനയിലെ ഒരു പ്രത്യേക യുദ്ധവിമാനം പറത്തിയിരുന്ന പൈലറ്റുമാർക്ക് അപൂർവമായിരുന്നില്ല. മിഗ്–25 വിമാനത്തിനായിരുന്നു ഈ കഴിവ് ഉണ്ടായിരുന്നത്. കാർഗിലിൽ വിജയം നേടിയതിന്റെ വാർഷികദിനത്തിൽ ഇവനെ ഓർക്കാൻ കാരണമുണ്ട്. സാധാരണയായി ഏതു സൈന്യവും വിമാനങ്ങൾ ഉപയോഗിക്കുന്നതു പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ശത്രുവിന്റെ മുന്നേറ്റം തടഞ്ഞ് തീമഴ പെയ്യിക്കുന്ന യുദ്ധവിമാനങ്ങളാണ് ഒന്ന്. രണ്ടാമതായി സൈനിക നീക്കങ്ങൾക്കാവശ്യമായ സൈന്യത്തെയും ആയുധങ്ങളെയും വഹിക്കാനുള്ള ചരക്കുവിമാനങ്ങൾ. എന്നാൽ ഈ രണ്ടുഗണത്തിലും പെടുത്താവുന്നതായിരുന്നില്ല ഇന്ത്യ സ്വന്തമാക്കിയ മിഗ്–25. കാരണം ഇതൊരു ചാരവിമാനമായിരുന്നു. മിന്നൽ വേഗത്തിൽ ശത്രുരാജ്യത്തെത്തി രഹസ്യങ്ങൾ മനസ്സിലാക്കി തിരികെ എത്തുകയായിരുന്നു അവയുടെ ജോലി.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സൂറത്ഗഡിന് സമീപം പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്ന് 3 പേർ മരിച്ചതായി വ്യോമസേന (ഐഎഎഫ്) അറിയിച്ചു. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്നു പുറത്തുകടന്ന പൈലറ്റ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി
വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്
കോട്ടയം∙ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്ന ആ പേര് യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾക്കിടയിലും ഓവേലിൽ കുടുംബക്കാർ അഭിമാനത്തോടെ കേട്ടു. ‘ഗ്രൂപ്പ് ക്യാപ്റ്റൻ ജിജോ ജോസ് ഓവേലിൽ.’ പരേഡിൽ ഏകലവ്യ ഫോർമേഷൻ തീർത്ത യുദ്ധവിമാനങ്ങളിൽ മിഗ് 29 പറപ്പിച്ചത് ജിജോ ജോസ് ആണ്. ഓവേലിൽ കുടുംബത്തിന് യുദ്ധവിമാനം
Results 1-10 of 14