Activate your premium subscription today
ബിടെക്ക് സിവിൽ എൻജിനീയറിങ് പഠനത്തിന്റെ ഇടവേളയിലാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.
തൃശൂർ ∙ രാജ്യത്തു വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫൈഡ് ഡ്രോൺ പൈലറ്റുമാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ വൻ വർധന. ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസ് എന്ന കമ്പനിയിൽ നിന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ശേഖരിച്ച കണക്കുപ്രകാരം ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 5072 സർട്ടിഫൈഡ്
‘പറക്കുന്ന’ ക്യാമറയിൽനിന്നു ലഭിക്കുന്ന വിവരങ്ങളെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതായിരുന്നു ഡ്രോണിന്റെ ആദ്യ ഉപയോഗമെങ്കിൽ, ഇപ്പോൾ കാർഷിക മേഖലയിൽ വരെ ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണമായി മാറിയിരിക്കുന്നു ഈ കുഞ്ഞൻ വിമാനങ്ങൾ. അതോടെ ഡ്രോണുകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉയർന്നുവന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ തരംഗമാകാനിരിക്കുന്ന തൊഴിൽ മേഖലയാണ് ഡ്രോൺ പൈലറ്റ്. ടെക്നോളജിയുടെ വളർച്ചയും കുറേകൂടി പുരോഗമിച്ച വാർത്താ വിനിമയ സംവിധാനവും ഒത്തിണങ്ങിയെത്തിയാൽ ഡ്രോൺ പൈലറ്റിങ് തൊഴിൽ മേഖല വിപ്ലവമാകും. ഒരുപക്ഷേ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന തൊഴിൽമേഖലയുടെ ഗണത്തിലേക്കാകും ഡ്രോൺ പൈലറ്റുമാർ എത്തിച്ചേരുക. എന്തെല്ലാമാണ് ഒരു ഡ്രോൺ പൈലറ്റിന്റെ ജോലി? ഇതിനായുള്ള ലൈസൻസ് എങ്ങനെ സ്വന്തമാക്കാം? എന്തെല്ലാമായിരിക്കും അതിന്റെ മാനദണ്ഡം? ഏതെല്ലാം മേഖലകളിലാണ് ഡ്രോൺ പൈലറ്റ്സിനെ ആവശ്യമായി വരിക? സർക്കാർ മേഖലയിൽ എന്തെല്ലാമാണ് ഡ്രോണുകളുടെ ആവശ്യം? 2015ലെ കണക്കനുസരിച്ച് ഡ്രോണുകളും അനുബന്ധ സോഫ്റ്റ്വെയറുകളും സേവനങ്ങളും ഉൾപ്പെടുന്ന വിപണിയുടെ മൂല്യം ഏകദേശം 1300 കോടി യുഎസ് ഡോളറാണ്. ഇതോടൊപ്പമാണ് തൊഴിലസവരങ്ങളുടെ പുതുസാധ്യതയും തുറക്കുന്നത്. ഇതാ ഡ്രോൺ പൈലറ്റിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
കൊച്ചി ∙ ചെറുവിമാനങ്ങളുടെ വൈവിധ്യ കാഴ്ചയൊരുക്കി കൊച്ചിയില്‍ മിനി എയര്‍ ഷോ. കേരള റേഡിയോ കണ്ട്രോള് ഫ്ലയേഴ്സ് ക്ലബാണു പ്രദര്‍ശനമൊരുക്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന് ഉദ്ഘാടനം ചെയ്തു. ഡ്രോണുകളില്ലാത്തവര്ക്ക് പഠിക്കാനും പറത്താനുമുള്ള അവസരവും സംഘാടകര്‍ ഒരുക്കി. ഇലക്ട്രിക്,
Results 1-4