Activate your premium subscription today
തിരുവനന്തപുരം∙ കേരളത്തിൽ ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ചുവടു പിടിച്ച് ഇതിനു ‘കേരള ട്രാൻസ്ലേഷൻ മിഷൻ (കെടിഎം)’ എന്നാണു പേരു നൽകിയിരിക്കുന്നത്. മൈസൂരുവിലെ ‘സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസു’മായി (സിഐഐഎൽ) വൈകാതെ ധാരണാപത്രം ഒപ്പിടും. സംസ്ഥാന പരിഭാഷാ നയം രൂപീകരിക്കാനും സിഐഐഎലുമായി ചേർന്ന് മിഷൻ യാഥാർഥ്യമാക്കാനുമുള്ള ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഏൽപിച്ചിരിക്കുന്നത്.
എംഇക്ക് (ME) 1200 വയസ്സായി. എന്താണ് എംഇ എന്ന് പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. മലയാളം ഇറ എന്നാണ് മുഴുവൻ പേര്. അതായത് കൊല്ലവർഷം. ഇറയ്ക്ക് യുഗം, കാലം എന്നൊക്കെ അർഥമുണ്ട്. അതായത്, കൊല്ലവർഷം ഇപ്പോൾ 1200 ആയി എന്നർഥം. പഴയ ആധാരത്തിലോ ഗ്രന്ഥവരിയിലോ ME എന്നെഴുതിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കാലഗണനാ
∙ മലയാള ഭാഷയിലെ അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലി അന്ത്യവിശ്രമം കൊള്ളുന്ന ഇംഗ്ലണ്ടിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് ആംഗ്ലിക്കൻ ദേവലാലയത്തിലേക്കൊരു തീർഥയാത്ര. അപൂർവമായിരുന്നു ആ അനുഭവം. കോട്ടയം ജില്ല 75–ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലായിരുന്നു ഈ യാത്ര. സിഎംഎസ് കോളജിന്റെ ആദ്യ പ്രിൻസിപ്പലും സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിന്റെ ശിൽപിയുമായിരുന്നു ബെഞ്ചമിൻ ബെയ്ലി.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ മലയാളം പഠനം ഇൗ വർഷം തന്നെ ആരംഭിക്കും. ‘കേവി മലയാളം’ എന്നു പദ്ധതിക്കു പേരു നൽകി. 10 കേന്ദ്രീയ വിദ്യാലയങ്ങൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി മലയാളം മിഷനുമായി കരാർ ഒപ്പിട്ടു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയമാണ് ആദ്യ പഠനകേന്ദ്രമായി റജിസ്റ്റർ ചെയ്തത്.
ഇങ്ങള് ഇഞ്ഞിം വെരീ.. ഞമ്മക്ക് കിസ്സയും പറഞ്ഞിരിക്കാം. തനി ഏറനാടൻ മലയാളവുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ ജീവിക്കുന്ന സൗദി പൗരൻ യാത്ര പറഞ്ഞിറങ്ങുന്നവരെ ഈ വാചകം പറഞ്ഞ് വീണ്ടും
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ
തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും സൈനിക സ്കൂളിലെയും കുട്ടികളെ മലയാളം പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ. വിവിധ കേന്ദ്രീയ വിദ്യാലയങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളം പഠിപ്പിക്കുന്നതിനുള്ള ചുമതല സാംസ്കാരിക വകുപ്പിനു കീഴിലെ മലയാളം മിഷനെ സർക്കാർ ഏൽപിച്ചു. പിഎസ്സി നടത്തുന്ന
ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍
ആദ്യ ദിവസത്തെ ഒന്നാം പേപ്പർ പോലെ, കുട്ടികൾക്ക് ആശ്വാസവും സന്തോഷവും പകരുന്നതായിരുന്നൂ എസ്എസ്എൽസി മലയാളം രണ്ടാം പേപ്പറും. എല്ലാ നിലവാരക്കാരെയും ചോദ്യകർത്താവ് ഒരുപോലെ പരിഗണിച്ചു. എല്ലാ പാഠഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ വരികയും ചെയ്തു. ഒരു മാർക്ക് വീതമുള്ള 5 ചോദ്യങ്ങളിൽ ആദ്യ നാലും
ഭാഷ തെറ്റില്ലാതെ ഉപയോഗിക്കലാണ് ഭാഷാവിനിയോഗത്തിലെ ആദ്യപടി. വായനയുടെ വിശാലത പിന്നീട് സംഭവിക്കേണ്ടതാണ്. ഹൈസ്കൂൾതലത്തിലുള്ള ചില കുട്ടികളുടെ പരീക്ഷപേപ്പറുകൾ നമ്മുടെ കണ്ണു തള്ളിക്കും. താഴ്ന്ന ക്ലാസുകളിൽ അവരെന്തു നേടി എന്ന കാതലായ ചോദ്യം അവശേഷിക്കുന്നു. മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയെ തരണം ചെയ്യുന്നതിനുള്ള പദ്ധതികൾ വേണ്ടരീതിയിൽ വിനിയോഗിക്കപ്പട്ടാൽ അതിനു വലിയ മാറ്റം സംഭവിക്കും.
Results 1-10 of 25