ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ മലയാളം പഠനം ഇൗ വർഷം തന്നെ ആരംഭിക്കും. ‘കേവി മലയാളം’ എന്നു പദ്ധതിക്കു പേരു നൽകി. 10 കേന്ദ്രീയ വിദ്യാലയങ്ങൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി മലയാളം മിഷനുമായി കരാർ ഒപ്പിട്ടു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയമാണ് ആദ്യ പഠനകേന്ദ്രമായി റജിസ്റ്റർ ചെയ്തത്. 

സ്കൂളുകളുടെ റജിസ്ട്രേഷൻ തുടരുകയാണ്. മലയാളം മിഷൻ നടത്തി വരുന്ന കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സ് (2 വർഷം), സൂര്യകാന്തി ഡിപ്ലോമ കോഴ്സ് (2 വർഷം), ആമ്പൽ ഹയർ ഡിപ്ലോമ കോഴ്സ് (3 വർഷം), നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് (3 വർഷം) എന്നിവയിലേക്കാണു കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കു പ്രവേശനം അനുവദിക്കുക. 

എസ്‌സിഇആർടി അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും  അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. കേന്ദ്രീയ വിദ്യാലയം നിർദേശിക്കുന്ന അധ്യാപകർക്ക് മലയാളം മിഷൻ തയാറാക്കിയ സമീപന രേഖയുടെയും കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണു പരിശീലനം. ഭാഷയിലെ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. മലയാളം മിഷൻ നിശ്ചയിക്കുന്ന ഫീസ് അടയ്ക്കുന്ന വിദ്യാർഥികൾക്കായിരിക്കും  പ്രവേശനം നൽകുക. 

നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിനെ സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നവർക്ക് പ്രബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി പിഎസ്‌സി അംഗീകരിച്ചിട്ടുണ്ട്. ഫോൺ: 7293575138, 8078920247. അപേക്ഷിക്കാൻ ഇമെയിൽ: malayalammissionkerala01@gmail.com.

English Summary:

Malayalam in Kendriya Vidyalayas from this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com