Activate your premium subscription today
പുല്ലൂർ ∙ നൂറ് വർഷത്തിന്റെ തുടിക്കുന്ന ഓർമകളുമായി നൂറു വർണ ബലൂണുകൾ വാനിലേക്കുയർന്നു. പുല്ലൂർ ജിയുപി സ്കൂൾ മുറ്റത്ത് വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നവർ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടു. 1940 ലെ പൂർവവിദ്യാർഥി മുതൽ 2023ൽ പഠിച്ചിറങ്ങിയ ഇളമുറക്കാരൻ വരെ സ്കൂളിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നടന്ന പൂർവ വിദ്യാർഥി മഹാസംഗമത്തിനെത്തി. വിദ്യാലയമുറ്റത്ത് ഒരു ദിവസം മുഴുവൻ ചെലവിട്ടിട്ടിട്ടും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ബാക്കിയാക്കിയാണ് എല്ലാവരും വൈകിട്ട് സ്കൂളിന്റെ പടവുകളിറങ്ങിയത്.
ഹൂസ്റ്റൺ ∙ കോട്ടയം എംടി സെമിനാരി ഹൈസ്കൂളിൽ നിന്നും 1974-ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്
ദുബായ് ∙ എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജിലെ പൂർവ വിദ്യാർഥികളുടെ യുഎഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. പ്രസിഡന്റ് അമീർ സിറാജ് അധ്യക്ഷത വഹിച്ചു.
കുമ്പനാട് ∙ പ്രവാസികളുടെ നാടായ കുമ്പനാടിന്റെ പ്രവാസ ചരിത്രത്തിലെ നാഴികല്ലായ നോയൽ മെമ്മോറിയിൽ സ്കൂളിലെ പൂർവവിദ്യാർഥികളുടെ ആഗോള സംഗമത്തിനു വേദിയൊരുങ്ങുന്നു. കഴിഞ്ഞ 89 വർഷത്തിനിടെ പഠിച്ചവരുടെയും പഠിപ്പിച്ചവരുടെയും ആഗോളതല സംഗമത്തിന് സ്കൂൾ ഓഡിറ്റോറിയത്തിനു പുറമെ പ്രത്യേക പന്തലും തയാറാകുന്നു. 10 ന് 10
‘നമ്മൾ മനസ്സിൽ എന്നോ ആഗ്രഹിച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല’ എന്നൊരു ഡയലോഗ് തട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലുണ്ട്. അതുപോലെ ഏഴു കൂട്ടുകാരുടെ ഒരു കുഞ്ഞാഗ്രഹം ക്ലാസ് ടീച്ചർ നടത്തിക്കൊടുത്തതും 40 വർഷത്തിനു ശേഷം ആ സംഭവം പുനഃസൃഷ്ടിക്കാൻ അവസരം ലഭിച്ചതുമായ അനുഭവം
കോട്ടയം ∙ കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം ഡിസംബർ 29ന്. ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ രജത ബി. അധ്യക്ഷത വഹിക്കും. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും പ്രഥമ ബാച്ചിലെ ഒന്നാം റാങ്കുകാരിയുമായ സിമി സക്കറിയ (LIC തൊടുപുഴ) സംഗമം ഉദ്ഘാടനം ചെയ്യും.
കോട്ടയം∙ ഗവ. വിഎച്ച്എച്ച്എസ്ഇ വാഴപ്പള്ളി 1996 ബാച്ച് എസ്എസ്എൽസി പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മുൻ അധ്യാപകരെ ആദരിച്ചു. പൂർവ്വ വിദ്യാർഥികൾ മൈക്ക് സെറ്റ് സ്കൂളിനായി സമർപ്പിച്ചു. ഡോ. എ.കെ.അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ്) പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.
കോട്ടയം ∙ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവവിദ്യാർഥി സംഘടന കേരള ചാപ്റ്ററിന്റെ അൻപതാം വാർഷികാഘോഷം ‘മൊബ് മീറ്റ് 2023’ എന്ന പേരിൽ കോട്ടയത്ത് സംഘടിപ്പിച്ചു. വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷങ്ങൾ മണിപ്പാൽ എംഐടി മുൻ ഡീൻ പ്രഫ. കെ. കമലാക്ഷ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം
മാരൂർ ∙ ഓർമകളെ പുനരാവിഷ്കരിച്ച് വിദ്യാലയമുറ്റത്ത് പൂർവവിദ്യാർഥികളുടെ സംഗമം. മാരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 84–85 വർഷത്തെ പത്താംതരം വിദ്യാർഥികളായിരുന്ന സുഹൃത്തുക്കളാണ് അക്ഷരമുറ്റം കൂട്ടായ്മയുടെ കീഴിൽ ഒത്തുകൂടിയത്. ബാല്യകാല സ്മരണകളെ ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും പിന്തുണയിൽ പുനരാവിഷ്കരിച്ചാണ്
ഐഐഎം കൽക്കട്ടയിലെ പൂർവവിദ്യാർഥികളുടെ സംഗമവും ഐഐഎം കണക്ട് 1.0 എന്ന പേരിൽ ബിസിനസ് മീറ്റും നടത്തി. ഐഐഎം കൽക്കട്ട അലുമ്നി അസോസിയേഷന്റെ ബെംഗളൂരു ചാപ്റ്ററായിരുന്നു സംഘാടകർ. ഒക്ടോബർ ഏഴിന് ബെംഗളൂരുവിലെ ഹോട്ടൽ ലളിത് അശോകിൽ നടന്ന സംഗമത്തിൽ സംരംഭകർ, വ്യവസായ രംഗത്തെ പ്രമുഖർ, വിസിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം ഐഐഎമ്മിലെ 175 ലധികം പൂർവ വിദ്യാർഥികളും രണ്ടു പ്രഫസർമാരും പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും സംവാദങ്ങളും നടന്നു.
Results 1-10 of 12