ADVERTISEMENT

മാരൂർ ∙ ഓർമകളെ പുനരാവിഷ്കരിച്ച് വിദ്യാലയമുറ്റത്ത് പൂർവവിദ്യാർഥികളുടെ സംഗമം.   മാരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 84–85 വർഷത്തെ പത്താംതരം വിദ്യാർഥികളായിരുന്ന സുഹൃത്തുക്കളാണ് അക്ഷരമുറ്റം കൂട്ടായ്മയുടെ കീഴിൽ ഒത്തുകൂടിയത്. ബാല്യകാല സ്മരണകളെ ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും പിന്തുണയിൽ പുനരാവിഷ്കരിച്ചാണ് വിദ്യാലയ തിരുമുറ്റത്തെ കൂടിച്ചേരൽ വേറിട്ടതാക്കിയത്. 

പൂർവ വിദ്യാർഥിയായ അമ്പിളി റാം ആണ് ബാല്യകാലവും വിദ്യാർഥി ഗുരുശിഷ്യ ബന്ധവും കോർത്തിണക്കി പാട്ടിന്റെ രചന നിർവഹിച്ചത്. പൂർവ വിദ്യാർഥികൾ, മുൻ അധ്യാപകർ, പുതുതലമുറ വിദ്യാർഥികൾ എന്നിവരാണ് സ്കൂൾ ജീവിതം പുനരാവിഷ്കരിച്ച് പൂർണതയിൽ എത്തിച്ചിരിക്കുന്നത്.പൂർവാധ്യാപകർ വീണ്ടും അവരുടെ പൂർവ വിദ്യാർഥികളെ പഠിപ്പിക്കുന്നത് ക്ലാസ് മുറിയിൽ പുനരാവിഷ്കരിച്ചപ്പോൾ വിദ്യാർഥികൾക്ക് മനസ്സിൽ നിന്ന് മായാത്ത അനുഭവവുമായി.  ആൽബത്തിന്റെ സമർപ്പണവും പൂർവ വിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടനവും മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com