Activate your premium subscription today
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർമാരുടെ 253 അവസരം. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –2 വിഭാഗത്തിൽ മാനേജർ തസ്തികയിൽ മാത്രം 162 ഒഴിവുണ്ട്.
ബാങ്ക് ജോലിയ്ക്കായി തയാറെടുക്കുന്നവർക്ക് 592 അവസരവുമായി ബാങ്ക് ഓഫ് ബറോഡ. ഫിനാൻസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ നിയമനം. നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളും വിഭാഗവും ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻസ്– 1, എംഎസ്എംഇ ബാങ്കിങ്– 140, ഡിജിറ്റൽ ഗ്രൂപ്പ്– 139, റിസീവബിൾസ് മാനേജ്മെന്റ്–202,
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550അപ്രന്റിസ് അവസരം. കേരളത്തിൽ 24 ഒഴിവ്. സെപ്റ്റംബര് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. ∙യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്.
പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പ്രബേഷനറി ഓഫിസർ (പിഒ)/ മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 4455ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികകളിൽ 896
ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം. ∙യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം. ∙പ്രായം: 2024 ജൂൺ ഒന്നിന് 27 കവിയരുത്.
വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പല സ്ത്രീകൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരുന്നത് നമ്മുടെ നാട്ടിലും പതിവാണ്. എന്നാൽ അത്തരത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് അവരുടെ പ്രഫഷൻ തിരിച്ചു പിടിക്കാൻ ഫെഡറൽ ബാങ്ക് അവസര മൊരുക്കുന്നു. അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കാണ് വീണ്ടും ജോലിയിലേക്കുള്ള വാതിൽ
‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 195 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓൺലൈനായി ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ഐടി/ഡിജിറ്റൽ ബാങ്കിങ്/സിഐ എസ്ഒ/സിഡിഒ (49 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ഫോറെക്സ് ആൻഡ് ട്രഷറി (38)
Results 1-10 of 80