ADVERTISEMENT

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550അപ്രന്റിസ് അവസരം. കേരളത്തിൽ 24 ഒഴിവ്. സെപ്റ്റംബര്‍ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

∙യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.

∙പ്രായം: 20–28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചിതരായ വനിതകൾക്കും ഇളവ് ലഭിക്കും.

യോഗ്യതയും പ്രായവും 2024 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

∙സ്റ്റൈപൻഡ്: മെട്രോ ശാഖകളിൽ മാസം 15,000 രൂപ, അർബൻ ശാഖകളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ (ഒബ്ജെക്ടീവ്), ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. പത്താം ക്ലാസ്/12–ാം ക്ലാസ് തലത്തിൽ ബന്ധപ്പെട്ട പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (മാർക്ക് ഷീറ്റ്) ഹാജരാക്കുന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.

∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം

∙അപേക്ഷ: അപേക്ഷകർ ആദ്യം www.nats.education.gov.in എന്ന അപ്രന്റിസ്ഷിപ് പോർട്ടൽ വഴി റജിസ്‌റ്റർ ചെയ്യണം. തുടർന്ന് എൻഎടിഎസ് എൻറോൾമെന്റ് നമ്പർ സഹിതം www.bfsissc.com എന്ന വെബ്സൈറ്റിലെ ഐഒബി അപ്രന്റിസ്ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.iob.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com