Activate your premium subscription today
കായംകുളം∙ എംഎസ്എം കോളജിൽ റാഗിങ്ങിനെ എതിർത്ത എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സംഘടനയിലെ ചില സീനിയർ വിദ്യാർഥികൾ ചേർന്നു മർദിക്കുകയും തലയ്ക്കു കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തെന്നു പരാതി. പരുക്കേറ്റ ഒന്നാം വർഷ ബിരുദ വിദ്യാർഥി ജിഷ്ണുപ്രസാദിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചവർക്കെതിരെ ജിഷ്ണു പൊലീസിൽ പരാതി നൽകി.
തിരുവനന്തപുരം∙എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിലെ പിജി കോഴ്സിൽ പ്രവേശനം നേടിയ സംഭവത്തിൽ കേരള സർവകലാശാല ശിക്ഷാ നടപടി ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് താഹയുടെ നിയമന അംഗീകാരം സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനു
തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവകലാശാല. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ നിയമന
കായംകുളം ∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന് എംകോം പ്രവേശനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ മുഖ്യപ്രതിയെ ചെന്നൈയിൽ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ നാലാം പ്രതി ചെന്നൈ അയ്നാവരം കെ.ആർ.കെ.രമണീസ് ഓർക്കിഡ്സിൽ മുഹമ്മദ് റിയാസാണ്(30) പിടിയിലായത്. നേരത്തേ ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം പോയെങ്കിലും മുൻകൂർ ജാമ്യാപേക്ഷ നൽകി റിയാസ് ഒളിവിൽ പോവുകയായിരുന്നു.
തിരുവനന്തപുരം∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത് അന്വേഷിച്ച സമിതി ഈയാഴ്ച കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. കോളജിനും കൊമേഴ്സ് വകുപ്പിനും വീഴ്ച സംഭവിച്ചു എന്നാണ് റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ എന്ന് അറിയുന്നു. കോളജിന് ഏതൊക്കെ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു എന്നും അത് എത്രത്തോളം ഗുരുതരം ആണെന്നും അതിന് ഉത്തരവാദികൾ ആരെന്നും സമിതി റിപ്പോർട്ടിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് യോഗം റിപ്പോർട്ടു ചർച്ച ചെയ്തു നടപടി സ്വീകരിക്കും.
കൊച്ചി ∙വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 24 മുതൽ കസ്റ്റഡിയിലാണെന്നതും കേസിലെ രേഖകളെല്ലാം കണ്ടെടുത്തെന്നതും പരിഗണിച്ചാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ജാമ്യം അനുവദിച്ചത്.
കൊച്ചി∙ വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ മുൻകൂർ ജാമ്യഹർജി കായംകുളം മജിസ്ട്രേട്ട് കോടതി തള്ളി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിഖിൽ കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂട്ടുപ്രതികളുടെ ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ നിഖിലിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും പരിഗണിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്. കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയ കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 8 ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയെങ്കിലും നിർണായക തെളിവുകളുണ്ടെന്നു കരുതുന്ന നിഖിലിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കേസിലെ 2, 3 പ്രതികളായ അബിൻ സി.രാജ്, സജു എസ്.ശശിധരൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 5 ദിവസം ചോദ്യം ചെയ്തെങ്കിലും ഇവരിൽ നിന്നു കൂടുതൽ വിവരങ്ങൾ കിട്ടിയില്ലെന്നു പൊലീസ് പറയുന്നു.
ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോളജ് പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയ എറണാകുളത്തെ ഓറിയോൺ എജ്യുവിങ്സ് ഉടമ സജു എസ്. ശശിധരൻ (39) നേരത്തേ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലും പ്രതി. ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും സർവകലാശാലകളുടെ പേരിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ
കൊച്ചി ∙ കായംകുളം എംഎസ്എം കോളജിലെ നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ മുൻ നേതാവായ അബിൻ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണു പിടിയിലായത്.
Results 1-10 of 27