Activate your premium subscription today
കൊച്ചി ∙ മഹാരാജാസ് കോളജിലെ ട്രാക്കിൽ നിന്ന് നാലാം സ്വർണം ഓടിയെടുത്തതിനു ശേഷം തുന്നൽവിട്ടു തുടങ്ങിയ തന്റെ സ്പൈക്കിലേക്ക് നോക്കി എം.ജ്യോതിക ഉയർത്തിയ ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനോടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 10 സ്വർണവും ദേശീയ മീറ്റിൽ 2 സ്വർണവും നേടിയ ജ്യോതികയ്ക്ക് സമ്മാനത്തുകയായി സർക്കാർ നൽകാനുള്ളത് അര ലക്ഷം രൂപ! ‘ആ പണം കിട്ടിയാൽ പുതിയൊരു സ്പൈക് വാങ്ങാം. വരുന്ന ദേശീയ മീറ്റിൽ കൂടുതൽ മെഡലുകൾ ഓടിപ്പിടിക്കാം– തന്റെ കഴിവിലും കഠിനാധ്വാനത്തിലുമുള്ള ആത്മവിശ്വാസത്തിന്റെ തെളിച്ചത്തിൽ പാലക്കാട് പറളി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജ്യോതിക പറയുന്നു.
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?
ദുബായ് ∙ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ഇൗ മാസം 26ന് വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ പബ്ലിക് സ്കൂളുകൾ ഒരുക്കം പൂർത്തിയാക്കി. യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസുമായി സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് പ്രഖ്യാപനം. അതേസമയം,
എക്സ് പ്ലാറ്റ്ഫോമിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും തെറ്റായ സന്ദേശങ്ങൾ വന്നതായി കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾക്ക് വിരാമമായി.
തിരുവനന്തപുരം∙ ഒന്‍പതാം ക്ലാസ് വരെയുള്ള ഓള് പാസ് സംവിധാനം സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ തകര്‍ക്കുന്നുവെന്ന ശക്തമായ തിരിച്ചറിവാണ് സിപിഎം അനുകൂല അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. എട്ടിലെ കുട്ടികള്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ കുറഞ്ഞത് 30% മാര്‍ക്കെന്ന കടമ്പയാണ് മുന്നിലുള്ളത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള് പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും.
തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി വി.ശിവൻകുട്ടി ചൊവാഴ്ച വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം ∙ കണക്കുകൂട്ടലിലെ പിഴവു മൂലം പ്ലസ്ടു എഴുത്തുപരീക്ഷയിലെ മാർക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാർഥിയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് വെട്ടിക്കുറച്ച സംഭവത്തിൽ പിഴവു പറ്റിയിട്ടില്ലെന്നു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ(ഡിജിഇ) എസ്.ഷാനവാസ്, മന്ത്രി
രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി.
Results 1-10 of 29