Activate your premium subscription today
ന്യൂഹാംഷെർ (യുഎസ്) ∙ പ്രോഗ്രാമിങ് മേഖലയിൽ വിപ്ലവത്തിനു തുടക്കമിട്ട കംപ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹ സ്രഷ്ടാവ് തോമസ് ഇ.കുർത്സ് (96) അന്തരിച്ചു. 1960 ൽ ഡാർട്മത് കോളജ് പ്രഫസർ ആയിരിക്കെ സഹ അധ്യാപകൻ ജോൺ കെമെനിയുമായി ചേർന്നാണ് കംപ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാനകോഡുകൾ കുർത്സ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഡാർട്മത് ടൈം ഷെയറിങ് സിസ്റ്റം’ എന്നപേരിൽ പ്രോഗ്രാം തയാറാക്കി 50 സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭ്യമാക്കി. ഡാർട്മത് കോളജിലെ കംപ്യൂട്ടർ സംവിധാനം ഈ വിദ്യാർഥികൾക്ക് വിദൂരത്തുനിന്ന് ടെലിഫോൺ കണക്ഷൻ വഴി ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു ക്രമീകരണം. സാങ്കേതിക വിദ്യ അറിയാത്തവർക്കുപോലും ഉപയോഗിക്കാവുന്ന ലളിതമായ കംപ്യൂട്ടിങ് സംവിധാനമൊരുക്കുന്നതിലാണ് ഇരുവരും ശ്രദ്ധിച്ചത്. 1928 ൽ ഇല്ലിനോയിൽ ജനിച്ച കുർത്സ് ഡാർട്മത് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്നു. 1993 ൽ വിരമിച്ചു.
ചെന്നൈ ∙അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്ക് എതിരെ അന്വേഷണത്തിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി വ്യാജ രേഖ സൃഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.
ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തായി. 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതിന്റെ വ്യാജ രേഖകൾ സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു പുറത്തുവിട്ടത്.
മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഉപദേശകനായിരുന്ന പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു.
തളിപ്പറമ്പ്∙ കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
ചെന്നൈ ∙ വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിൽ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിനു
യുജിസി അംഗീകൃത സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് യോഗ്യത.
വെല്ലൂർ മെഡിക്കൽ കോളജിൽ എന്റെ ഗുരുനാഥനും പീഡിയാട്രിക്സ് പ്രഫസറുമായിരുന്നു ഡോ. കെ.സി.മാമ്മൻ. ഏതാണ്ടു രണ്ടു വർഷമാണ് അദ്ദേഹം അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. തുടർന്ന് ഉപരിപഠനത്തിനു പോയി. പിൽക്കാലത്ത് കോലഞ്ചേരിയിൽ അദ്ദേഹം നേതൃത്വം നൽകിയ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ (എംഒഎസ്സി) കുറഞ്ഞ കാലംകൊണ്ട് പേരെടുത്ത ഒരു ആതുരാലയമായി മാറി. ശിശുരോഗ വിദഗ്ധൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഖ്യാതി ഒട്ടേറെപ്പേരെ അവിടേക്ക് ആകർഷിച്ചു.
എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. https://facultyrecruitment.mgu.ac.in ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത
യുജിസി നെറ്റിന്റെ ആദ്യ പേപ്പർ എല്ലാവർക്കും ഒരുപോലെ. ഇതിൽ സ്കോർ ചെയ്യാൻ സ്വന്തം വിഷയം മാത്രം അറിഞ്ഞാൽ പോരാ യുജിസി നെറ്റിന്റെ ഡിസംബർ സെഷനിലേക്ക് അപേക്ഷിക്കേണ്ട സമയമാണിത്. മാനവിക വിഷയങ്ങളിലും മറ്റും പിജി കഴിഞ്ഞ് കോളജ് അധ്യാപനവും ഗവേഷണവും ലക്ഷ്യമിടുന്നവർക്കുള്ള യോഗ്യതാപരീക്ഷയായ നെറ്റ് വിജയിക്കുക
Results 1-10 of 20