Activate your premium subscription today
തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര് ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ. സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നതു വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽഡിഎഫിന് അവകാശപ്പെടാൻ കഴിയുകയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. 2015ൽ പദ്ധതിക്കു തുടക്കം കുറിക്കുമ്പോൾ 1000 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
തിരുവനന്തപുരം ∙ ബഹിരാകാശ ഭ്രമണപഥത്തിലെ മാലിന്യം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരു നാഴികക്കല്ലു കൂടി പിന്നിട്ടു. പുതുവർഷ ദിനത്തിൽ എക്സ്പോസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ വിക്ഷേപിച്ച പിഎസ്എൽവി റോക്കറ്റിന്റെ മുഴുവൻ അവശിഷ്ടങ്ങളും ഭൂമിയിൽ തിരിച്ചെത്തിച്ചതാണു നേട്ടം. ഉപഗ്രഹം ലക്ഷ്യത്തിലെത്തിച്ച ശേഷം റോക്കറ്റിലെ നാലാം ഘട്ടത്തെ ‘പോയം–3’ എന്ന ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ആക്കുകയും 650 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ നിന്ന് 350 കിലോമീറ്ററിലേക്കു താഴ്ത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ നാസയുടെ സ്പേസ് ഷട്ടിലിന്റെ ഗണത്തിലുള്ളതാണ് പുഷ്പക് ആർഎൽവി. ഇടയ്ക്കിടെ ബഹിരാകാശ നിലയത്തിൽ പോയി തിരിച്ചെത്താൻ ഭാവിയിൽ ഉപകരിക്കുന്ന പേടകം. ഇതിനെ വേഗം കുറച്ച് റൺവേയിൽ ഇറക്കുന്ന രണ്ടാം പരീക്ഷണമാണ് ഇന്നലെ നടന്നത്.
1993–94 കാലത്താണ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്സി) എയ്റോസ്പേസ് മെക്കാനിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉപഗ്രഹത്തെ എങ്ങനെ തിരിച്ചുകൊണ്ടുവരാം (പേലോഡ് റിക്കവറി) എന്ന പഠനം തുടങ്ങിയത്. ഞാനായിരുന്നു അതിന്റെ കൺവീനർ. സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് (എസ്ആർഇ) എന്ന പ്രോജക്ട് 2001ൽ സമർപ്പിച്ചു. 2007ൽ പിഎസ്എൽവി–സി7 റോക്കറ്റിൽ കാർട്ടോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ ഒപ്പം എസ്ആർഇയും ഉണ്ടായിരുന്നു. കുറച്ചു ദിവസം ഭ്രമണപഥത്തിൽ ചുറ്റിയ എസ്ആർഇ തിരികെ ഭൂമിയിലെത്തിച്ചതായിരുന്നു ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്.
തിരുവനന്തപുരം ∙ വിഎസ്എസ്സിയിൽ നടന്ന ചടങ്ങിൽ 1800 കോടി രൂപയുടെ 3 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, വിഎസ്എസ്സിയിലെ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണവ.
തിരുവനന്തപുരം ∙ ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടം 2028ൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. രൂപകൽപന അവസാനഘട്ടത്തിലാണ്. 2035ൽ ബഹിരാകാശനിലയം പൂർത്തിയാക്കും. ആദ്യഘട്ടം വിക്ഷേപിച്ചു കഴിയുമ്പോൾ തന്നെ മനുഷ്യരെ അവിടെ എത്തിക്കാനാകും. ബഹിരാകാശനിലയത്തിന്റെ ഹാർഡ്വെയർ വിഎസ്എസ്സിയിലും ഇലക്ട്രോണിക്സ് ബെംഗളൂരുവിലെ യുആർഎസ്സിയിലും തയാറാക്കും. വൈകാതെ ചന്ദ്രനിൽ നിന്നു മണ്ണ് കൊണ്ടു വരുന്ന പദ്ധതി ഉണ്ടാകും. ശുക്രനിലേക്കുള്ള ദൗത്യം പിന്നാലെയുണ്ടാകും. 2040ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുകയെന്ന ലക്ഷ്യവും പ്രധാനമന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്. അവയ്ക്കെല്ലാം സർക്കാരിന്റെ അംഗീകാരം നേടണമെന്നും എസ്.സോമനാഥ് ‘മനോരമ’യോടു പറഞ്ഞു.
തിരുവനന്തപുരം ∙ ത്രീ... ടൂ... വൺ... കൗണ്ട്ഡൗൺ പൂർത്തിയായതും, തുമ്പ കടപ്പുറത്തെ വിക്ഷേപണത്തറയിൽ നിന്ന് ആർഎച്ച് 200 റോക്കറ്റ് കുതിച്ചുയർന്നു. ഇന്നലെ തുമ്പയിൽ വിക്ഷേപണത്തിനു മുൻപുയർന്ന അതേ ശബ്ദം തന്നെയായിരുന്നു 60 വർഷം മുൻപ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനും മുഴങ്ങിയത്– പ്രമോദ് കാലെയുടെ ശബ്ദം. 1963 നവംബർ 21 ന് വൈകിട്ട് 6.25 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) നിന്ന് അമേരിക്കൻ നിർമിത റോക്കറ്റ് ‘നൈക്കി അപ്പാച്ചി’ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ച നിമിഷത്തിലും പ്രമോദ് കാലെ ആണ് കൗണ്ട്ഡൗൺ നടത്തിയത്.
തിരുവനന്തപുരം ∙ മനുഷ്യനെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പറക്കൽ പരീക്ഷണം വിജയമായതോടെ ഗഗൻയാൻ ദൗത്യം അടുത്ത പരീക്ഷണഘട്ടങ്ങളിലേക്കു കടക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) രൂപകൽപന ചെയ്തു നിർമിച്ച പുതിയ പരീക്ഷണവാഹനം (ടെസ്റ്റ് വെഹിക്കിൾ – ടിവി) ആദ്യ പറക്കലിൽ തന്നെ വിജയമായി. ടെസ്റ്റ് വെഹിക്കിളിൽ ഉപയോഗിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഇതിനു വേണ്ടി പരിഷ്കരിച്ച വികാസ് എൻജിനാണ്. ഗഗൻയാനിനു പുറമേ, ഭാവിയിൽ വിവിധ പരീക്ഷണങ്ങൾക്ക് ടെസ്റ്റ് വെഹിക്കിൾ ഉപയോഗിക്കാൻ കഴിയുമെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ ‘മനോരമ’യോടു പറഞ്ഞു. വിക്ഷേപണം കഴിഞ്ഞു തിരിച്ചിറക്കേണ്ടി വന്നാൽ പ്രവേഗം കുറച്ച് താഴേക്കെത്തിച്ചു ഭൂമിയിൽ സാവധാനം ലാൻഡ് ചെയ്യിക്കാൻ കഴിയുംവിധം ഈ വാഹനത്തിന് രൂപമാറ്റം വരുത്താൻ കഴിയും.
Results 1-10 of 33