Activate your premium subscription today
രാഷ്ട്രീയത്തിലേക്കും ഒരു മാസ് എൻട്രി നടത്താൻ ഒരുങ്ങുകയാണ് വിജയ്. സിനിമ സ്റ്റൈലിൽ ടീസര് വിഡിയോ ഒക്കെ പുറത്തുവിട്ടു പാർട്ടിയുടെ ചിഹ്നവും കൊടിയുമൊക്കെ അവതരിപ്പിച്ചതിനുശേഷം നടത്തുന്ന ദളപതിയുടെ ടിവികെ പാർട്ടിയുടെ പ്രഥമ സമ്മേളനവുംഅൽപ്പം വ്യത്യസ്തമാണ്. വിക്രവാണ്ടിയിലെ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു
തമിഴ്നാട് രാഷ്ട്രീയത്തിൽ വരും വർഷം തലമുറ മാറ്റത്തിന്റേതായിരിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരുടെ നിര പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കാണാൻ സാധിക്കും. ഉദയനിധി സ്റ്റാലിൻ, ദളപതി വിജയ്, അണ്ണാമലെ. ഇനി ഈ മൂന്ന് പേരും തമ്മിലുള്ള രാഷ്ട്രീയ പോർവിളിയായിരിക്കും തമിഴ്നാടിനെ കാത്തിരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ തുടക്കക്കാർ. ഏതാണ്ട് സമപ്രായക്കാരും. മൂവരും അവരുടെ സ്വന്തം മേഖലകളിൽ കഴിവ് തെളിയിച്ചാണ് രണ്ടാം ഗോദയായ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഇവർ അടുത്ത വർഷങ്ങളിൽ തമിഴകത്ത് കൊണ്ടുവരിക എന്ന് ഉറപ്പിക്കാം. ഉദയനിധിയെ സംബന്ധിച്ചിടത്തോളം മുൻപേ തന്നെ വേരുറപ്പിച്ച, പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച കേഡർ പാർട്ടി സംവിധാനമാണ് ഡിഎംകെയ്ക്കുള്ളത്. നടനായും നിർമാതാവായും തമിഴ് സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്ന ഉദയനിധിക്ക് അപ്രതീക്ഷിതമായാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേപ്പോക്കിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയത്. തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും വൈകാതെ മന്ത്രി സഭയിലേക്കും ഉദയനിധി അപ്രതീക്ഷിത ‘എൻട്രി’ നടത്തി.
ചെന്നൈ ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്. 2026ൽ വിജയ്യെ മുഖ്യമന്ത്രിക്കസേരയിൽ
കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.
ചെന്നൈ∙ തമിഴ് സൂപ്പർതാരം വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തമായിരിക്കെ ചെന്നൈയ്ക്കു സമീപം പനയൂരിലുള്ള വിജയ്യുടെ ഫാംഹൗസിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
Results 1-5