Activate your premium subscription today
ലോസ് ഒസോസ് ഹൈസ്കൂൾ നർത്തകിയും അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോ മത്സരാർഥിയുമായ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഏഴു വയസിനുള്ളിൽ ബോളിവുഡ് ശ്രദ്ധിക്കുന്ന ഗായകനാകുക, ദേശീയ തലത്തിൽ നടത്തപ്പെട്ട സ്വകാര്യ റിയാലിറ്റി ഷോയിലെ വിജയി ആകുക; സ്വപ്നസമാനമായ ഈ നേട്ടത്തിനാണ് ഇടുക്കി രാമക്കൽമേട്ടിലെ കപ്പിത്താൻപറമ്പിൽ സജിമോൻ–സന്ധ്യ ദമ്പതികളുടെ മകൻ അവിർഭവ് അർഹനായിരിക്കുന്നത്. 14 വയസു വരെയുള്ള 15 മത്സരാർഥികളോടു മത്സരിച്ച്, ഹിന്ദി ചാനൽ സോണി ടിവിയുടെ സൂപ്പർ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ വിജയിയായി അവിർഭവ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കയ്യടിച്ചത് മലയാളികൾ മാത്രമല്ല, രാജ്യമെമ്പാടുമുള്ള അവിർഭവ് ആരാധകർ കൂടിയാണ്.
ദുബായ് ∙ മധ്യപൂർവദേശത്തെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി ദുബായിൽ ആദ്യത്തെ ടെലിവിഷൻ റിയാലിറ്റി ഷോ ക്യാംപ് വിത് ചാംപ്യൻ സംഘടിപ്പിക്കുന്നു. ദുബായ് സ്പോർട്സ് കൗൺസിൽ, എസ്എസ്എഫ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള വൈഎഎസ്സിഇയാണ്
കുറേയധികം പാട്ടുകളൊരുക്കാൻ മോഹിച്ചിട്ടുണ്ട് ശരത്. വേറിട്ട ശൈലിയില്‍, വേറിട്ട വിഭാഗങ്ങളിൽ തികച്ചും വേറിട്ട ഈണങ്ങൾ! പക്ഷേ അപ്പോഴൊന്നും അതിനു വേണ്ടി ആരും ആ സംഗീതജ്ഞനെ സമീപിച്ചില്ല എന്നു മാത്രമല്ല, ചില ‘രാശി’കളുടെ പേരു പറഞ്ഞ് കൊടുത്ത അവസരങ്ങൾ പോലും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും പരാതിയും പരിഭവവും ഇല്ല ശരത്തിന്. മാത്രവുമല്ല, ചെയ്തുവച്ച പാട്ടുകൾ പ്രേക്ഷകർ നെഞ്ചോടു ചേർത്തതിന്റെ ചാരിതാർഥ്യവുമുണ്ട് മനസ്സില്‍. ആസ്വാദകരുടെ കയ്യടി ശബ്ദമാണ് തനിക്കുള്ള പരമോന്നത ബഹുമതിയെന്ന് അദ്ദേഹം നിറമനസ്സോടെ പറയുന്നു. സാധാരണക്കാർക്ക് അപ്രാപ്യമാംവിധത്തിലുള്ള ഈണങ്ങളാണ് ചിട്ടപ്പെടുത്തുന്നതെന്നും ‘സംഗതി’കളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കിയെന്നുമൊക്കെയുള്ള വിമർശനങ്ങൾ തലപൊക്കിയപ്പോഴും ഒന്നിനോടും പ്രതികരിച്ചിട്ടില്ല ശരത്. ശ്രീരാഗമോ..., മായാമഞ്ചലിൽ.., എന്റെ സിന്ദൂരരേഖയിലെങ്ങോ... എന്നിങ്ങനെ എല്ലായ്പ്പോഴും നാവിൻതുമ്പിലേക്കൊഴുകിയെത്തുന്ന, പുതുമ വറ്റാത്ത ആ ഈണങ്ങളുടെ സ്രഷ്ടാവ് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ പാട്ടുവഴികളെക്കുറിച്ചു മനസ്സു തുറക്കുന്നു.
ഹൈദരാബാദ് ∙ ബിഗ്ബോസ് തെലുങ്കിന്റെ ഏഴാം പതിപ്പ് വിജയിയായ പല്ലവി പ്രശാന്തിനെയും സഹോദരനെയും 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ആരാധകകൂട്ടം അഴിഞ്ഞാടിയ സംഭവത്തിലാണു നടപടി. പൊലീസ് നിര്‍ദേശം അവഗണിച്ച് അക്രമത്തിലേക്കു നയിച്ച റോഡ് ഷോയ്ക്കു നേതൃത്വം നല്കിയതിനാണു പല്ലവി പ്രശാന്തും സഹോദരനും അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് വീക്ക്ലി ടാസ്ക്കിന്റെ ഭാഗമായി വീണ്ടും ബിഗ്ബോസിലെത്തിയ റോബിൻ രാധാകൃഷ്ണനെ അച്ചടക്കലംഘനത്തിന്റെ പേരിൽ ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്താക്കിയത്. അതിനു പിന്നാലെ ബിഗ്ബോസ് ഒരു സ്ക്രിപ്റ്റഡ് ഷോ ആണെന്നും ഉടായിപ്പാണെന്നും റോബിൻ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതിനെതിരെ രംഗത്തു വന്നിരിക്കുകയാണ്
മഴവില്‍ മനോരമയുടെ പുതിയ റിയാലിറ്റി ഷോ 'എന്റെ അമ്മ സൂപ്പറാ' ഇന്നു മുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 15 അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന പരിപാടി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9ന് സംപ്രേഷണം ചെയ്യും. അമ്മമാരും കുട്ടികളും ജീവിതാനുഭവങ്ങളും
മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് റിയാലിറ്റി ഗെയിം ഷോ ഉടൻ പണം നാലാം പതിപ്പിന് അത്യുഗ്രന്‍ കലാശക്കൊട്ട്. ഉടന്‍ പണം വേദിയില്‍ ഇന്നലെ മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷഭരിതമായ ‘ഉടൻ പണം ചാപ്റ്റർ 4 സെലിബ്രേഷന്‍സി’ന് തുടക്കം കുറിച്ചു. ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ആദ്യനാള്‍ വേദിയിലെത്തിയത് പ്രിയ
ചെറുപുഴ∙ കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥി ശ്രീദേവ് ഗോവിന്ദിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ വച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു
മികച്ച അവതാരകരാകുക എന്നത് പലരും പാഷനായി കൊണ്ടുനടക്കുന്നതാണ്. കേരളത്തിലെ മികച്ച അവതാരകരെ കണ്ടെത്തുന്നതിനായി ഒരു റിയാലിറ്റി ഷോയുമായെത്തിയിരിക്കുകയാണ് മനോരമ മാക്സ്. കേരളത്തിലെ ആദ്യ ഒടിടി റിയാലിറ്റി ഷോ മനോരമ മാക്സിൽ സംപ്രേഷണം ആരംഭിച്ചു. നൈല ഉഷ, സാബുമോൻ, കാർത്തിക് സൂര്യ, മീനാക്ഷി എന്നിവരാണ്
Results 1-10 of 13