Activate your premium subscription today
താരസംഘടനയായ അമ്മയുടെ തകർച്ചയ്ക്കു കാരണം തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത താരങ്ങൾ ‘അമ്മ’യിലെ അംഗത്വത്തിനായി കാത്തു നിൽക്കുമ്പോൾ വൻ തുക വാങ്ങി ബിസിനസ്സുകാർക്കുൾപ്പടെ ഉള്ളവർക്ക് അംഗത്വം നൽകിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മറ്റു അഡ്ജസ്റ്റമെന്റുകൾക്ക് തയാറുണ്ടെങ്കിൽ മെമ്പർഷിപ്പ് കൊടുക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറഞ്ഞിരുന്നുവെന്നും അഷ്റഫ് പറയുന്നു.
തിരുവനന്തപുരം∙ കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി.ആർ. മഹേഷ് എംഎൽഎയെയും കൺവീനറായി ആലപ്പി അഷ്റഫിനെയും നിയമിച്ചു. ഏതാനും മാസങ്ങൾക്കു മുൻപു ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവായതിനെത്തുടർന്നാണു മഹേഷിന്റെ നിയമനം.
ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച
യൂട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന തറവേലകളിൽ ഒന്നാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ആലപ്പി അഷ്റഫിന്റെ ആരോപണമെന്ന് സംവിധായകൻ എം. പത്മകുമാർ. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ അഷ്റഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നുവെന്നതും ഇതിനു
സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മറ്റിയിൽ തുറന്നു പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമയിൽ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നിൽ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്.
ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് രമേശ് നാരായണന്റേതെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. അവഹേളിച്ചതിന് വിനയത്തിന്റെ ഒരു ചെറു പുഞ്ചിരിയോടെയാണ് ആസിഫ് അലി മറുപടി കൊടുത്തുതെന്നും ആലപ്പി അഷ്റഫ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘കലാമണ്ഡലംകാരി കലാഭവൻ മണിയുടെ അനുജനോട്കാട്ടിയ അതേ മനോഭാവം.
ഒരിടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ
നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് സിനിമയുടെ പേര്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. അടിയന്തരാവസ്ഥ
പി.ടി. തോമസിനെ അനുസ്മരിച്ച് സംവിധായകൻ ആലപ്പി അഷറഫ്. പി.ടി. തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് കരുതുന്നുവെന്നും നല്ല സുഹൃത്തിനെ ഇത്രവേഗം പിരിയേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ഇരുന്താലും മറൈന്താലും പേർ ശൊല്ല
ജോജു ജോർജ് ഉൾപ്പടെയുള്ള താരങ്ങൾ തമിഴ് നടൻ വിജയ്യെ കണ്ട് പഠിക്കണമെന്ന് ആലപ്പി അഷ്റഫ്. പെട്രോൾ വില വർധനവിനെതിരെ വിജയ് സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ‘നിന്റെ കൈയ്യിൽ കാശുണ്ട്’,
Results 1-10 of 17