Activate your premium subscription today
ചെന്നൈ∙ നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നതാണ് വിഷ്ണുവിന്റെ തുറന്നുപറച്ചിൽ. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു.
മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന് ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്ക്കാലത്ത് സംവിധായകന് എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.
ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന് കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.
പതിനൊന്നു വർഷങ്ങൾക്കു ശേഷം സംവിധാന രംഗത്തേക്കു ഹരിഹരൻ തിരിച്ചെത്തുന്നു. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയുമായി ചേർന്നാണ് പുതിയ സിനിമ ഒരുങ്ങുന്നത്. 2013ൽ റിലീസ് ചെയ്ത ‘ഏഴാമത്തെ വരവ്’ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2018, മാളികപ്പുറം എന്നി
സിനിമാഗാനങ്ങളോടടുത്തു നിൽക്കുന്ന കവിതകളാണ് ചങ്ങമ്പുഴയുടേത്. പാട്ടെഴുതാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യം നോക്കിയത് ചങ്ങമ്പുഴ ഉപയോഗിക്കാത്ത വാക്കുകൾ ഏതൊക്കെയാണെന്നാണ്. പ്രഥമോദബിന്ദു, ശാദ്വലം തുടങ്ങിയവ അങ്ങനെ കണ്ടെത്തി ഉപയോഗിച്ച വാക്കുകളാണ്. മലയാള സിനിമാപ്പാട്ടുകളുടെ ശാപം ചങ്ങമ്പുഴയാണെന്നു ഞാൻ പറയും. ഓരോ പാട്ടെഴുത്തുകാരനിലും ചങ്ങമ്പുഴയുടെ സ്വാധീനമുണ്ട്.
ശബ്ദസൗന്ദര്യത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായകന് ഹരിഹരനെ ഇനി ബിഗ്ഗ് സ്ക്രീനില്‍ കാണാം. പാട്ടിനൊപ്പം അഭിനയത്തിലും ഹരിഹരന് നിറഞ്ഞാടുന്ന ‘ദയാഭാരതി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അതിരപ്പളളിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ
മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ തീർത്ത ലൊക്കേഷൻ. സിനിമയിലും സ്വാതന്ത്ര്യ ചരിത്രത്തിലുമെല്ലാം ചേർത്തുവെയ്ക്കപ്പെട്ട് ഇന്നും തലയെടുപ്പോടെ നിൽക്കുകയാണു കൊടുവള്ളി മാനിപുരത്തെ മക്കാട്ട് ഇല്ലം. ഹരിഹരന്റെ ‘സർഗം’, ‘എന്ന് സ്വന്തം ജാനകിക്കുട്ടി’, ഈയിടെ വിടപറഞ്ഞ നെടുമുടി വേണു മുഖ്യ വേഷത്തിലെത്തിയ ‘ആലഞ്ചേരി
മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്ന യുവാക്കൾക്ക് എന്നും യുക്തിഭദ്രമായ പാഠപുസ്തകമാണ് സംവിധായകൻ ഹരിഹരൻ. 1973 മുതൽ 2013 വരെ 52 ചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ ഏറ്റവും ഉന്നതമായ ജേസി ഡാനിയേൽ അവാർഡുവാർത്ത
ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ 'വെള്ളം' (സംവിധാനം പ്രജേഷ് സെൻ) ചരിത്രം കുറിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ മറഞ്ഞുപോയ പഴയൊരു 'വെള്ളം' ഓർമയിലെത്തുന്നു. എൻ.എൻ. പിഷാരടിയുടെ നോവൽ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ
Results 1-10 of 14