Activate your premium subscription today
മൃഗയ എന്ന ലോഹിതദാസ് രചന ബാഹ്യതലത്തില്‍ ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നതിന്റെ കഥയാണ്. എന്നാല്‍ ആ സിനിമയുടെയും ആന്തരധ്വനികള് അപാരമാണ്. ഭീതിദമായ എന്തിനെയൊക്കെയോ നിരന്തരം ഭയന്ന് ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഈ കാലഘട്ടത്തിലെ ജനത. ഡെമോക്ലിസിന്റെ വാള് പോലെ എന്തോ ഒന്ന് സദാ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു. അതില്‍ നിന്നുള്ള മോചനം കാംക്ഷിച്ച് അവര്‍ വരുത്തുന്ന വേട്ടക്കാരന് പുലിയേക്കാള്‍ വലിയ വിപത്തായിത്തീരുന്നു. ഭീതിദമായ അവസ്ഥകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ആ അവസ്ഥയേക്കാള്‍ വലിയ ദുരന്തങ്ങള്‍ സമ്മാനിക്കുന്നുവെന്ന ചിന്ത ഏറെ ധ്വനിസാന്ദ്രമാണ്. സമകാലിക സാമൂഹികജീവിതത്തില്‍ സാമാന്യജനത നേരിടുന്ന പലതരം വിപത്തുകളെ സംബന്ധിച്ച പ്രതീകാത്മക സ്വഭാവം വഹിക്കുന്ന ഒന്നാണ് മൃഗയ എന്ന ചിത്രവും. എന്നാല്‍ സാധാരണ പുലിക്കഥ കാണാന്‍ തിയറ്ററില്‍ എത്തുന്ന പ്രേക്ഷകനെ സംബന്ധിച്ച് ഇത്തരം ആന്തരധ്വനികള് അവനെ ബാധിക്കുന്നതേയില്ല. ആകാംക്ഷയും പിരിമുറുക്കവും സാഹസികതയും പ്രണയവും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു ജനപ്രിയചിത്രം. ഈ ചിത്രത്തിന്റെയും അടരുകള്‍ നിരവധിയാണ്. അധികാരത്തിന്റെ വിപത്തുകളെ അഭിവ്യഞ്ജിപ്പിക്കുന്ന ഒരു തലം ഈ സിനിമയ്ക്കുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി നാം നിയോഗിക്കുന്നവര്‍ തന്നെ വലിയ വിപത്തായി മാറുന്നതിന്റെ സൂചനകള്‍ ഈ സിനിമയില്‍ അന്തര്‍ലീനമായിരിക്കുന്നു
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വരദ. മഴവിൽ മനോരമയിലെ അമല എന്ന സീരിയലിൽ നായികയായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. വരദയുടെ യഥാർഥ പേര് എമിമോൾ എന്നാണെന്ന് അധികമാർക്കും അറിയില്ല. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് സമ്മാനിച്ചത്. നിവേദ്യത്തിലെ നായികാവേഷം ചെയ്യാൻ
പച്ചമനുഷ്യരുടെ ചൂടും ചൂരും വ്യഥകളും നിറഞ്ഞ അനശ്വരങ്ങളായ നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് പതിനാല് വർഷം പൂർത്തിയാവുന്നു. 2009 ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ജീവിത പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ തന്റെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരെയും പിറക്കാനിരുന്ന നിരവധി കഥാപാത്രങ്ങളെയും തനിച്ചാക്കി ലോഹിതദാസ് മടങ്ങിയത്... പൊള്ളുന്ന ജീവിത പരിസരങ്ങളിൽനിന്ന് താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ. തിയറ്ററിന്റെ ഇരുട്ടിൽ അത്തരം സിനിമകളിലൂടെ സ്വന്തം ജീവിതത്തിന്റെ നൊമ്പരങ്ങളും പകപ്പുകളും കണ്ട മലയാളി നെടുവീർപ്പിടുകയും ആരും കാണാതെ കരയുകയും ചെയ്തു.
ഒറ്റപ്പാലം ∙ അമരാവതിയുടെ പൂമുഖത്തും ഇടവഴിയിലും ഇന്നും കാണാം മലയാള സിനിമയുടെ ‘കിരീടവും ചെങ്കോലും’. പ്രൗഢമായ പടിപ്പുരയും മുന്നിലെ പാടവരമ്പും പങ്കുവയ്ക്കുന്നതു നാട്യങ്ങളില്ലാത്ത കഥാകാരന്റെ നൻമയൂറുന്ന ഓർമകൾ. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമകൾക്കു നിവേദ്യമായിട്ട്
ചെറുതുരുത്തി∙ ചാറ്റൽ മഴയിൽ നിന്നു രക്ഷ തേടി ലോഹിതദാസ് ഒരിക്കൽ കയറി നിന്നത് ഭാസ്കരന്റെ ഭൂതക്കണ്ണാടിയുടെ മുൻപിലേക്ക്. 1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ഭൂതക്കണ്ണാടിയിൽ വാച്ചു നന്നാക്കുന്നയാളുടെ ഭൂതക്കണ്ണാടിക്കാഴ്ച ഇതിവൃത്തമായതിനു പിന്നിൽ ആ കൂടിക്കാഴ്ചയാണെന്നു
ഗാനരചന: എ കെ. ലോഹിതദാസ് വീടിന്റെ പടിപ്പുരയില്‍ നിന്നൊരാള്‍ കൈ കൊട്ടി വിളിക്കുന്നു. ഇറങ്ങി ചെന്നതോടെ അയാള്‍ക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുഞ്ചിരിയോടെ അയാള്‍ അതൊക്കെ പറയുമ്പോഴും അതിലൊരു നൊമ്പരമുണ്ട്. പതിയെ അത് പൊട്ടിക്കരച്ചിലാകും. കേള്‍വിക്കാരന്റെ ഇടനെഞ്ച് പറിക്കും. അയാളുടെ കഥകളിലൊക്കെ മറ്റാരും
മലയാള സിനിമയ്ക്ക് ലോഹിതദാസിന്റെ സമ്മാനമായിരുന്നു മീര ജാസ്മിൻ. 2001ൽ റിലീസ് ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുകൂടാതെ കസ്തൂരിമാൻ, ചക്രം എന്നീ സിനിമകളിലും ലോഹിതദാസിനൊപ്പം മീര പ്രവർത്തിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു സിനിമയും ലോഹി
∙വികാരങ്ങളുടെ വേലിയേറ്റങ്ങൾ സ്ക്രീനിൽ സൃഷ്ടിച്ച ലോഹിതദാസ് കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇതു മമ്മൂട്ടിക്കു വേണ്ടി മാത്രമെഴുതിയാണെന്ന്.....ഇടറുകയും പതറുകയും ചെയ്ത ആ നായകൻമാരിലൂടെ ഒരു യാത്ര.... അഭിനയത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നുണ്ട് ലോഹിതദാസ് സൃഷ്ടിച്ച മമ്മൂട്ടി കഥാപാത്രങ്ങൾ.
Results 1-10 of 13