Activate your premium subscription today
ജൂബിലി പ്രൊഡക്ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.
സംവിധായകൻ പത്മരാജന്റെ പേരിലുള്ള പത്മരാജന് സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. പത്മരാജന്റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടൻ ജയറാമാണ് അവാർഡുകൾ സമ്മാനിച്ചത്. മികച്ച
ഒരിക്കലും കഥയിൽ ഇടപെടാതെ, സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ 'കള്ളൻ പവിത്രൻ' 'തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങൾ. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തീയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം
സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ‘അപരൻ’ സിനിമയിലെ വിഡിയോ പങ്കുവച്ച് നടൻ ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്. സിനിമയിലെ രംഗത്തിൽ ഫോണിന്റെ അങ്ങേത്തലക്കൽ ‘വിശ്വനാഥനാണോ?’ എന്ന് ചോദിച്ച പുരുഷശബ്ദം സംവിധായകൻ പത്മരാജന്റേതാണെന്നും ജയറാം
"അപ്പോൾ മഴ കനത്തിരുന്നു. സന്ധ്യയ്ക്കു ചാറിയ മഴ. ഉറങ്ങാൻ കിടക്കുമ്പോൾ തിടം വെച്ചുകൊണ്ടിരുന്ന മഴ, ഉറക്കത്തിനിടയിൽ ഒരു താരാട്ടിന്റെ ദൈന്യപാദം പോലെ സുഖം പകർന്നിരുന്ന മഴ അപ്പോൾ അലറുകയായിരുന്നു." പത്മരാജൻ മഴയെ വിവരിക്കുന്നതിങ്ങനെയാണ്. ഒരേ സമയം പല മുഖമുള്ള മഴ. മഴയുള്ള ഒരു മേയ്മാസ
2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനോ എന്ന നോവല്‍ രചിച്ച ജി.ആര്. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം.
പി. പത്മരാജന് ട്രസ്റ്റിന്റെ 2023 ലെ പദ്മരാജന്-എയര്‍ഇന്ത്യ എക്സ്പ്രസ് ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് (25000 രൂപ, ശില്പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍. 2023 ല്‍ സെന്‍സര്‍
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ. പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
വേർപാടിന്റെ 33 ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷേ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പത്മരാജൻ സാറിന്റെ വേർപാട്. 1991 ജനുവരി
സംവിധായകനായ പത്മരാജൻ തന്റെ സംഗീതജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു വാചാലനായി ഗായകൻ ജി.വേണുഗോപാൽ. പത്മരാജന്റെ 33ാം ചരമവാർഷികത്തിലാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പത്മരാജൻ ചിത്രങ്ങളിൽ പാടാൻ അവസരം ലഭിച്ചത് തന്റെ കരിയറിലെ നിർണായക
Results 1-10 of 45