Activate your premium subscription today
മല കാക്കുന്നോന്റെ ദീപാരാധന കണ്ടു തൊഴുത സുഖമാണ് ആ പാട്ടുകള്‍ കേൾക്കുമ്പോൾ. പമ്പവിളക്കുപോലെ അത് എല്ലാക്കാലത്തും ഒഴുകി നടന്നു. സംഗീതത്തിലൂടെ ശബരിമലയെ അനുഭവിപ്പിച്ച പാട്ടുകളായിരുന്നു തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വാല്യം ആറ്. അങ്ങനെ യേശുദാസിലൂടെ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി-ഗംഗൈ അമരന്
ഇന്നലെ ആദ്യമായി കൊച്ചപ്പേട്ടനെ കളഭ സുഗന്ധമില്ലാതെ കണ്ടു. നാളികേര മുറിയിൽ കത്തിച്ചുവച്ച എണ്ണത്തിരിയുടേയും ചന്ദനത്തിരിയുടേയും റീത്തിലെ പൂക്കളുടേയും മണമാണ് അവിടെയുണ്ടായിരുന്നത്. ഗുരുവായൂരപ്പന്റെ കളഭ സുഗന്ധമില്ലാതെ ആദ്യമായാണു കൊച്ചപ്പേട്ടനെ കാണുന്നത്. ആശുപത്രി കിടക്കയിൽപോലും ആ സുഗന്ധമുണ്ടായിരുന്നു.
പല നിലകളിൽ പ്രഗത്ഭനാണ് എങ്കിലും ഗുരുവായൂരപ്പന്റെ കഴകക്കാരൻ എന്ന് അറിയപ്പെടുന്നതാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഏറെ താൽപര്യം. മനോരമയിൽ ജോലി ചെയ്യുമ്പോഴും ആഴ്ചയിൽ ഒരിക്കൽ ഗുരുവായൂരപ്പനെ തൊഴുത് ശീവേലിക്ക് വിളക്കു പിടിക്കുക എന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പാരമ്പര്യമായി ഗുരുവായൂരപ്പന്റെ
കവിതയും സാഹിത്യവും സംഗീതവും വാദ്യവും താളപ്പെരുക്കങ്ങളും പത്രപ്രവർത്തനവും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഒരേ പോലെ വഴങ്ങി. അനായാസമായ അഭിനയ രീതികളും ചിത്രം വരച്ചിട്ടതു പോലുള്ള പ്രഭാഷണ ശൈലിയും നർമത്തിന്റെ മേമ്പൊടിയും അദ്ദേഹത്തെ മറ്റാരിൽ നിന്നും വ്യത്യസ്തനാക്കി. എന്നും മഹാന്മാർക്കൊപ്പം പ്രവർത്തിക്കുക,
ഒപ്പം നടന്നവരെയും വഴികാട്ടിയവരെയും ചൊവ്വല്ലൂർ ഓർത്തെടുക്കുന്നു; ഒരു അഭിമുഖത്തിൽ നിന്ന് , ∙ വലിയ സൗഹൃദ വലയത്തിലൂടെയാണു താങ്കൾ യാത്ര ചെയ്യുന്നത്. എന്തെങ്കിലും വലിയ ഓർമകൾ? സൗഹൃദങ്ങളെല്ലാം വന്നു ഭവിച്ചതാണ്. ഓരോരുത്തരുമായും അടുപ്പം വളർന്നതല്ലാതെ തളർന്നിട്ടില്ല. തൃത്താല കേശവ പൊതുവാളുമായുള്ള സൗഹൃദം
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായിരുന്ന നവജീവനിലാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ എഴുത്തുജീവിതം ആരംഭിക്കുന്നത്. അതു പക്ഷേ സ്വതന്ത്ര എഴുത്തല്ലായിരുന്നു. പത്രാധിപർ ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കേട്ടെഴുതുന്ന ചുമതലയായിരുന്നു ചൊവ്വല്ലൂരിന്റേത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, വയലാർ, ഉറൂബ്, പി.
ഒരു പ്രാര്‍ത്ഥനാഗീതംപോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍ നിന്ന് ഗംഗാതീര്‍ത്ഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. ഭക്തിഗാനങ്ങള്‍ കൊണ്ടു സമ്പന്നമായ നമ്മുടെ ഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍
Results 1-7