Activate your premium subscription today
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി.
66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ
ഇന്ത്യൻ സംഗീത ലോകം എക്കാലവും സംഗീത പ്രതിഭകളാൽ സമ്പന്നമായിരുന്നു. പക്ഷേ ഗ്രാമി പോലുള്ള വലിയ സംഗീത പുരസ്കാര വേദികള്‍ കുറച്ച് വർഷങ്ങൾക്കു മുൻപു വരെ നമുക്ക് അന്യമായിരുന്നു. അവിടേക്കാണ് ശങ്കർ മഹാദേവനും അദ്ദേഹത്തിന്റെ ‘ശക്തി’യും മികച്ച ഗ്ലോബൽ ബാൻഡിനുള്ള പുരസ്കാരവുമായി ഇന്ത്യയുടെ അഭിമാനമുയർത്തുന്നത്.
ഗ്രാമി പുരസ്കാര ശിൽപത്തിൽ ചുണ്ടമർത്തി ചുംബിച്ചപ്പോൾ പോപ് താരം മൈലി റേ സൈറസ് ഉള്ളിൽ കരയുകയായിരുന്നു. ആ ശിൽപം നെഞ്ചോടു ചേർത്തുപിടിച്ച് ഇടയ്ക്കിടെ അതിലേക്കു നോക്കുമ്പോൾ ആനന്ദാശ്രു അവളുടെ കാഴ്ച മറച്ചുകൊണ്ടേയിരുന്നു, ചുണ്ടുകൾ മെല്ലെ വിറച്ചു. കരിയറിലെ ആദ്യ ഗ്രാമി നേടിയതിന്റെ അടങ്ങാത്ത ആവേശവും അഭിമാനവും
ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ്. ‘ദിസ് മൊമെന്റ്’ എന്ന അവരുടെ ഏറ്റവും പുതിയ ആൽബത്തിനാണ് അവാർഡ്. ലൊസാഞ്ചൽസിലാണ് ഗ്രാമി പുരസ്കാരം നടക്കുന്നത്.
Results 1-6