Activate your premium subscription today
ഭാവഗായകൻ എന്നത് മലയാളികൾക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി.ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദത്തിന് എൺപതു വയസ്സിന്റെ ചെറുപ്പം പിന്നിടുന്നു... നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ
മലയാളികള്‍ക്ക് മകരമഞ്ഞും വൃശ്ചികക്കാറ്റും പോലെ പ്രിയപ്പെട്ടതാണ് പി.ജയചന്ദ്രന് എന്ന ഗായകന്റെ സ്വരവും പാട്ടുകളും. ഭാവഗായകനെന്ന് എന്തുകൊണ്ടു നമ്മള് വിളിക്കുന്നതെന്നു പാടിയ ഓരോ പാട്ടും കാതില്‍ പറയാതെ നിന്നു നമ്മോടു പാടിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. എണ്പതു തികയുകയാണ് ആ പാട്ടു ജീവന്. പി.ജയചന്ദ്രന്റെ
അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ
പാട്ടിന്റെ പല കാലങ്ങൾ പിന്നിട്ടാണ് പാലിയത്ത് ജയചന്ദ്രൻ എൺപതിലെത്തുന്നത്. പാടാൻ കൊതിച്ച കാലം, പാടിപ്പതിഞ്ഞ കാലം, അധികം പാടാതിരുന്ന കാലം, പാട്ടിലലിഞ്ഞ കാലം... അങ്ങനെ ജയചന്ദ്രികയുടെ ഗാനഋതുഭേദങ്ങൾ പരന്നുകിടക്കുന്നു. 1944 മാർച്ച് 3നു ജനിച്ച ആ ശബ്ദത്തിന് ഇന്ന് എൺപതു തികയുമ്പോഴും, ദാ ഇപ്പോഴൊരു പാട്ടു പാടി നമ്മിൽ പ്രണയം നിറയ്ക്കുമെന്നു കാതോർക്കുന്നില്ലേ? അതുകൊണ്ട് നമുക്കു ജയേട്ടനെ ‘എൺപതിന്റെ ചെറുപ്പം’ എന്നു വിളിച്ച് ആശംസിക്കാം.
പി.ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത് ഭാവഗായകൻ എന്നാണ്. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ ഓരോ ഗാനവും ആവശ്യപ്പെടുന്ന ഭാവം അതേ തീവ്രതയോടെ ആസ്വാദകരിലേക്കു പകർന്നു നൽകുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം. ദേവരാജാൻ മലയാളത്തിനു നൽകിയ വരദാനാമാണ് ജയചന്ദ്രൻ. 1965 ൽ
മദ്രാസിലെ രേവതി സ്റ്റുഡിയോയില്‍ അതൊരു മോശം ദിവസമായിരുന്നു. രാവിലെ തുടങ്ങിയ റെക്കോര്‍ഡിങ്ങാണ്. എത്ര പാടിയിട്ടും ശരിയാകുന്നില്ല. ഒന്നുകില്‍ ഗായകന്, അല്ലെങ്കില്‍ ഗായിക തെറ്റിക്കുമെന്ന അവസ്ഥ. സംഗീതസംവിധായകന് ബി.എ.ചിദംബരനാഥ് അസ്വസ്ഥനാണെങ്കിലും അത് മറച്ചുവച്ചു. കോള്‍ ഷീറ്റ് കയറുന്നതിന്റെ ആവലാതി പല
പരസ്പരം കണ്ടിട്ടില്ലാത്ത 60 പേർ ഒത്തുകൂടി, പാട്ടിന്റ പേരിൽ മാത്രം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പോകണം എന്നു പറഞ്ഞാണു ഗായകൻ പി.ജയചന്ദ്രൻ അവിടെയെത്തിയത്. പോയതോ മണിക്കൂറുകൾ കഴിഞ്ഞ്. കുട്ടികൾ ചെറുപ്പത്തിൽ ചോദിക്കാറില്ലേ...‘നിങ്ങളുടെ കൂടെ എന്നെയും കളിക്കാൻ കൂട്ടാമോ?’ എന്ന്. യാത്ര പറയുംനേരം ജയചന്ദ്രനും
വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പി.ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം തന്റെ സമൃദ്ധമായ ഓർമയിൽനിന്നാണു പാടുക. സദസ്സെല്ലാം നല്ല സംഗീതലഹരിയിലാണ്. മുൻപിലിരിക്കുന്ന ഒരാൾ അല്പം കൂടുതൽ ‘ലഹരി’യിലാണെന്നു തോന്നുന്നു. പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രൻ
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു. ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’ എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ്
ആയിരക്കണക്കിനു പ്രിയഗാനങ്ങളിലൂടെ അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് പി.ജയചന്ദ്രൻ. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം കൂട്ടുവന്ന ശബ്ദം. ആദരവിനേക്കാൾ നമ്മുടെ പ്രിയം പിടിച്ചുപറ്റിയ പ്രതിഭ. എന്നിട്ടും അദ്ദേഹം ഒരു ആത്മകഥയെഴുതിയപ്പോൾ നമ്മോടു പറയേണ്ടി വന്നു.
Results 1-10 of 13