Activate your premium subscription today
ന്യൂഡൽഹി∙ നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ പത്ത് വർഷം പൂർത്തിയാക്കി. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് റേഡിയോ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മൻ കി ബാത്ത്’, ഇതുവരെ 114 എപ്പിസോഡുകളാണ് പിന്നിട്ടത്.
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിലും കാണാം. ഡിഡി സ്പോർട്സ് (ഫ്രീ ഡിഷ്) പ്ലാറ്റ്ഫോമിലാണു മത്സരങ്ങൾ. ഇതിനു പുറമേ ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനൽ മത്സരങ്ങൾ, ജൂലൈ 26ന് ആരംഭിക്കുന്ന പാരിസ് ഒളിംപിക്സ്, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന പാരാലിംപിക്സ്, ജൂലൈയിലെ ഇന്ത്യ–സിംബാബ്വെ ക്രിക്കറ്റ് പരമ്പര എന്നിവയും ദൂരദർശനിലൂടെ സൗജന്യമായി കാണാം.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗങ്ങളിൽനിന്നു ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘മുസ്ലിം’ എന്നിവയടക്കം വാക്കുകൾ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും വെട്ടിമാറ്റി. പ്രസംഗത്തിൽനിന്നു പല ഭാഗങ്ങളും നീക്കിയെന്നു കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെയും ദൂരദർശൻ ഡയറക്ടർ ജനറലിനെയും സമീപിച്ചു.
ന്യൂഡൽഹി∙ പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങളും ചില വാക്കുകളും നീക്കി. ദൂരദർശനിലും
ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ചെന്നൈ∙ ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയ കേന്ദ്ര നടപടിയെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സകലതിനെയും കാവിവൽക്കരിക്കാനുള്ള ഗൂഢാലോചന ബിജെപി നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ഫാഷിസത്തിനു മുകളിൽ ജനങ്ങൾ ഉയർന്നുകഴിഞ്ഞുവെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ന്യൂഡൽഹി∙ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകളെ അവഗണിച്ച് ദൂരദർശൻ വിവാദ ചലച്ചിത്രമായ കേരള സ്റ്റോറി ഇന്നലെ രാത്രി 8നു സംപ്രേഷണം ചെയ്തു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. സിനിമ
അമൃത്സർ ∙ സർഫ് പരസ്യങ്ങളിലെ ലളിതാജി എന്ന കഥാപാത്രമായി ജനപ്രീതി നേടിയ നടി കവിത ചൗധരി (67)ക്ക് അന്ത്യാഞ്ജലി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.1989–91ൽ ദൂരദർശനിലൂടെ വൻവിജയം നേടിയ ടിവി പരമ്പര ഉഡാനിലെ കല്യാണി സിങ് എന്ന ഐപിഎസ് ഓഫിസറായും ശ്രദ്ധേയയായി. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയശേഷമാണു കവിത അഭിനയരംഗത്തെത്തിയത്. കവിതയുടെ മൂത്ത സഹോദരിയും പൊലീസ് ഓഫിസറുമായ കാഞ്ചൻ ചൗധരിയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉഡാനിലെ കേന്ദ്രകഥാപാത്രമായ വനിതാ ഐപിഎസ് ഓഫിസറെ സാക്ഷാത്കരിച്ചത്.
‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.
Results 1-10 of 15