Activate your premium subscription today
കോഴിക്കോട് ∙ വിവാദ ചലച്ചിത്രം ‘ദ് കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത കെസിവൈഎം. ഉച്ചകഴിഞ്ഞുള്ള എക്സിക്യുട്ടീവ് യോഗത്തിനുശേഷം ഔദ്യോഗികമായി ഇക്കാര്യം കെസിവൈഎം ഭാരവാഹികൾ അറിയിക്കും. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം∙ സംവിധായകൻ സുദീപ്തോ സെന്നിന്റെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറിക്ക്’ എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അവരുടെ വർഗീയതയുടെ പ്രചരണായുധം ആയാണ്
കോഴിക്കോട് ∙ ‘കേരളാ സ്റ്റോറി’ എന്ന സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റും തമസ്കരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘സിനിമ ഓർമയാണ്. ഓർമകൾ ചരിത്രമാണ്’’ - ഓസ്കറില് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘സോൺ ഓഫ് ഇൻട്രസ്റ്റിന്റെ’ സംവിധായകൻ ജോനാഥൻ ഗ്ലേസർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞ വാക്കുകളാണ്. എന്നാൽ സിനിമയെന്നത് ചരിത്രം മാത്രമല്ല, ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള ആയുധം കൂടിയാണെന്ന് വർഷങ്ങള്‍ക്കു മുൻപേ തെളിയിക്കപ്പെട്ടതാണ്, ഇപ്പോഴും അക്കാര്യം തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതും റിലീസിനായി കാത്തിരിക്കുന്നതും. ഇതിൽ പത്തോളം ചിത്രങ്ങൾക്കെങ്കിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നാലുവർഷത്തെ കാലതാമസത്തിനൊടുക്കം പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര നടപടിക്കു സമാനമായാണ് ചില സിനിമകളുടെ റിലീസിനെ നിരൂപകർ വിലയിരുത്തുന്നതുതന്നെ. അതിനു കാരണവുമുണ്ട്. പല ചിത്രങ്ങളും വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നവയാണ്. അവയിൽ മിക്കതും റിലീസ് ചെയ്യുന്നതാകട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും! നേരത്തേ റിലീസ് ചെയ്ത ചില സിനിമകൾ തിരഞ്ഞെടുപ്പു സമയത്ത് വിവാദമാകുന്നതും കേരളം കണ്ടു. 2023 മേയിൽ റിലീസ് ചെയ്ത ‘കേരള സ്റ്റോറി’ എന്ന ചിത്രം ദൂരദർശനിലൂടെ സംപ്രേഷണത്തിനു തീരുമാനിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇടുക്കി രൂപതയിൽ വേദ പഠന ക്ലാസിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചതും തുടർ പ്രതികരണങ്ങളും വിഷയത്തെ വീണ്ടും മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. എന്നാൽ സിനിമകളിലൂടെ ‘പ്രൊപ്പഗാൻഡ’കളുടെ പ്രചാരണം ചലച്ചിത്ര ലോകത്ത് നടക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ടോ? അനാവശ്യ വിവാദമാണോ ഇതിന്റെ പേരിലുണ്ടാകുന്നത്? എന്താണ് പ്രൊപ്പഗാൻഡ സിനിമകളുടെ ചരിത്രം?
തിരുവനന്തപുരം∙ ചെറിയ പെരുന്നാളിന്റെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവന്തപുരം ബീമാ പള്ളിയില്‍ നടന്ന നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുത്തു. പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു.
കൊച്ചി∙ കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിൾ കോഴ്സിന്റെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്ററി കാണിക്കുന്നത്.
കോട്ടയം∙ ‘കേരള സ്റ്റോറി’ ലോകത്തുള്ള മുഴുവൻ മലയാളികളും കാണേണ്ട ചലച്ചിത്രമാണെന്ന് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. മുൻമന്ത്രി കെ.എം.മാണിയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ.
കണ്ണൂർ∙ വിവാദ സിനിമ ‘കേരള സ്റ്റോറി’ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ചൊവ്വാഴ്ച വൈകിട്ട് പ്രദർശിപ്പിച്ചു. തലശ്ശേരി അതിരൂപതാ യുവജന ഭക്തസംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. സമൂഹത്തിലെ ഒരു വിഭാഗത്തെയും മോശമായി കാണിക്കാനല്ല പ്രദർശനം സംഘടിപ്പിച്ചതെന്നും തെറ്റായ പ്രണയങ്ങൾക്കെതിരെ ജാഗ്രത സൃഷ്ടിക്കാനാണെന്നും കെസിവൈഎം അംഗങ്ങൾ പറഞ്ഞു.
തൃശൂർ∙ സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് പത്മജ വേണുഗോപാൽ. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്നും പത്മജ പറഞ്ഞു. ‘ലൗ ജിഹാദുണ്ട്, ഉണ്ടെന്നു വച്ചാൽ ഈ പറയുന്ന അത്രയ്ക്കൊന്നുമില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ
തിരുവനന്തപുരം∙ കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും സാമൂഹിക വിരുദ്ധവും കമ്മ്യൂണിസ്റ്റി വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള സ്റ്റോറി സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കലാപരമായി മൂല്യമുള്ളതുംമുല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്.
Results 1-10 of 70