Activate your premium subscription today
Saturday, Mar 29, 2025
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ബെംഗളൂരു∙ കര്‍ണാടകയില്‍ മലിനംജലം കുടിച്ച് വീണ്ടും മരണം. ഈ വര്‍ഷം സമാനമായ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ച യാഡ്ഗിര്‍ ജില്ലയിലാണ് മലിനമായ വെള്ളം കുടിച്ച് ഒരു സ്ത്രീ മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40
കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.