കുടിവെള്ളം ‘കുടിച്ചാൽ’ മരണം; 21 നദികളിൽ മലിനജലം, മൂക്കുപൊത്തിക്കുന്ന വേമ്പനാടും അഷ്ടമുടിയും; ഞെട്ടിക്കും കേരളത്തിന്റെ കണക്ക്

Mail This Article
കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.