Activate your premium subscription today
കരയിലെ മൃഗങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും വലിയ തലച്ചോറുള്ള മൃഗം..ആനകൾക്ക് വിശേഷങ്ങൾ ഏറെയാണ്. നിലവിൽ 3 സ്പീഷീസുകളിലുള്ള ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണ് ഇവ. ഏഷ്യൻ ആനകൾ ശ്രീലങ്കൻ, ഇന്ത്യൻ, സുമാത്രൻ എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ
ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജില്‍ നിന്ന് പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. മലേഷ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജില്‍ നിന്നാണ് പാമ്പുകളെ
ഇരുതലമൂരിയെ കടത്താൻ ശ്രമിച്ചവർ പിടിയിൽ. ഡാർജീലിങ്ങിലെ ബെലാകോബ വനപരിധിയിലാണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജീവനുള്ള ഇരുതലമൂരിയുമായി നാല് പേർ പിടിയിലായത്. അനധികൃത മൃഗക്കടത്തിനിടയിലാണ് അരിന്ദം സർക്കാർ, പസാങ് ലാമ ഷെർപ, അബാവർ മിയ, ജഗദീഷ് റോയ്
പാക്കിസ്ഥാനിൽ വീട്ടിൽ വളർത്തിയ പുള്ളിപ്പുലി രക്ഷപെട്ട് തെരുവിലേക്ക് ഇറങ്ങി പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ. തലസ്ഥാന നഗരമായ ഇസ്ലമാബാദിലാണ് സംഭവം. പുലി തെരുവിലേക്ക് എത്തിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായെങ്കിലും കാര്യമായ അപകടങ്ങൾ ഉണ്ടായതായ റിപ്പോർട്ടുകളില്ല. പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെ
ചെന്നൈ വിമാനത്താവളത്തിൽ രണ്ട് ബാഗുകളിലായി അപൂർവയിനത്തിൽപ്പെട്ട പാമ്പുകളെയും കുരങ്ങുകളെയും ആമകളെയും കണ്ടെത്തി. വിമാനത്താവളത്തിലെ ലഗേജ് ക്ലെയിം ബെൽറ്റിനടുത്താണ് ജീവികളടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിമാനത്താവള ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അപൂർവയിനത്തിൽപ്പെട്ട
സ്വർണവും വിദേശ സാധനങ്ങളുമൊക്കെ കസ്റ്റംസുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെടാതെ അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച് പിടിയിലാകുന്നവരെക്കുറിച്ചുള്ള വാർത്തകൾ ഒരു പുതുമയല്ല. ഇതിനെല്ലാം ഒപ്പം തന്നെ വന്യജീവി കള്ളക്കടത്തും വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ഇസ്രയേലിലെ ബെൻ ഗുര്യോൺ വിമാനത്താവളത്തിൽ
ഉക്രുൽ- ഷിരൂയി ലില്ലിപ്പൂക്കൾ നിറഞ്ഞ വടക്കു കിഴക്കൻ മണിപ്പൂരിലെ മനോഹര പർവത നിരകളുള്ള നാട്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടം. അപൂർവ ഇനം ജീവികളും സസ്യങ്ങളും നിറഞ്ഞ വനമേഖല. മഞ്ഞു വീഴുന്ന താഴ്വരകൾ. എന്നാൽ ഇപ്പോൾ ഉക്രുൽ ശ്രദ്ധ നേടുന്നത് ഈ പ്രകൃതി സൗന്ദര്യം കൊണ്ടല്ല. ഉക്രുൽ വനമേഖലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. ഉക്രുലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ‘ഭാഗ്യക്കുറി’ ഇടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണു ഉയരുന്നത്. ഭാഗ്യാന്വേഷികൾക്ക് ഓഫർ ചെയ്യുന്ന സമ്മാനങ്ങളാണു നടത്തിപ്പുകാരെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. അപൂർവ ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുടെ മാംസമാണ് മുഖ്യ സമ്മാനം. ചിലപ്പോൾ ഇവയെ ജീവനോടെയും നൽകുന്നു. നരിച്ചീറുകൾ, മാനുകൾ, കാട്ടുപന്നികൾ, ബിന്റുറോങ് (ബിയർ ക്യാറ്റ്), മലയണ്ണാൻ തുടങ്ങിയവയുടെയും ബ്ലിത്സ് ട്രാഗോപാൻ, ഗ്രേ സൈഡഡ് ട്രഷ് തുടങ്ങിയ അപൂർവ ഇനം പക്ഷികളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ സംസ്ഥാന പക്ഷിയാണ് ബ്ലിത്സ് ട്രാഗോപാൻ. ഹിമാലയൻ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. സിന്ദൂര കൊമ്പൻ ഫെസന്റ് എന്നും ഇവ അറിയപ്പെടുന്നു. ഇടതൂർന്ന അടിക്കാടുകളും മുളങ്കൂട്ടങ്ങളുമുള്ള, ഈർപ്പമുള്ള, ഓക്ക്, റോഡോഡെൻഡ്രോൺ വനങ്ങളിലാണ് ഇവ വസിക്കുന്നത്. എന്നാൽ വേട്ടയാടലിലൂടെയും ആവാസവ്യവസ്ഥയുടെ നാശത്തിലൂടെയും ഇവയുടെ എണ്ണം ഭൂമിയിൽ കുറഞ്ഞു വരികയാണ്. ഇറച്ചിക്കു വേണ്ടി ഇങ്ങനെ വേട്ടയാടിയാൽ താമസിക്കാതെത്തന്നെ ഇവ ഇല്ലാതാകുമെന്ന പേടിയിലാണു പരിസ്ഥിതി പ്രവർത്തകർ.
മുതലക്കുഞ്ഞുങ്ങളും പല്ലികളും പാമ്പുകളുമടക്കം നൂറുകണക്കിന് ഇഴജന്തുക്കളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അമേരിക്കൻ സ്വദേശിയായ ജോസ് മാനുവൽ പെരസ് എന്ന വ്യക്തിയാണ് പിടിയിലായത്. മെക്സിക്കോയിൽ നിന്നും കാറിൽ അതിർത്തികടന്ന് അമേരിക്കയിൽ എത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 1,700
ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വന്യജീവി കള്ളക്കടത്തുകളില്‍ ഒന്ന് കാണ്ടാമൃഗ കൊമ്പുകളുടേതാണ്. ചൈനും വിയറ്റ്നാമുമാണ് ഈ കൊമ്പുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. ശാസ്ത്രീയമായി സ്ഥിരീതീകരിക്കാത്ത ഔഷധ ഗുണങ്ങള്‍ കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ക്കുണ്ടെന്ന ധാരണയാണ് ഈ ജീവിയുടെ കൊമ്പിന് ഇത്രയധികം
ഇരുതലമൂരിയെ കടത്താൻ ശ്രമിച്ചവർ പിടിയിൽ. മഹാരാഷ്ട്രയിലെ ഷിർവാളിലാണ് സംഭവം നടന്നത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് സതാര വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജീവനുള്ള ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിലായത്. കോടികൾ വിലവരുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വനംവകുപ്പ്
Results 1-10 of 17