Activate your premium subscription today
ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വികസിപ്പിക്കാൻ സഹായം നൽകുന്നത്. പ്രമുഖ ഓൺലൈൻ ബ്യൂട്ടി സർവീസ് കമ്പനിയായ ‘അർബൻ കമ്പനിയുമായി’ സഹകരിച്ചാണ് പദ്ധതി. വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്കായിരിക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ടാകുക.
ചാലക്കുടി (തൃശൂർ) ∙ ജയിൽവാസത്തിന്റെ ദുരന്തദിന ഓർമകളിൽ നിന്നു ഷീല സണ്ണി സുന്ദരമായ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. വ്യാജ ലഹരി മരുന്നു കേസിൽ പ്രതിയായി 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മോചിതയായ ഷീലയുടെ ബ്യൂട്ടിപാർലർ തുറന്നു. പഴയതിനു പകരം നോർത്ത് ജംക്ഷനിലെ അതേ കെട്ടിടത്തിലാണു ഷീ സ്റ്റൈൽ എന്ന പുതിയ പാർലർ. ലഹരി സ്റ്റാംപ് കൈവശംവച്ചു എന്നു കാണിച്ചാണു ഷീലയെ എക്സൈസ് അറസ്റ്റു ചെയ്തത്. പിന്നീടു കോടതി ജാമ്യം അനുവദിച്ചു. ലഹരിമരുന്നു സ്റ്റാംപെന്നു പറഞ്ഞു എക്സൈസ് ഹാജരാക്കിയതു കടലാസു തുണ്ടുകളായിരുന്നു പിന്നീട് രാസപരിശോധനയിൽ ഇതു തെളിഞ്ഞു. വിവരം ഏറെ ദിവസം എക്സൈസ് രഹസ്യമാക്കി വച്ചു. പിന്നീട് പുറത്തു വന്നതോടെയാണു കോടതിയിൽ രേഖ നൽകി ഷീലയുടെ പേരിലെടുത്ത കേസ് എക്സൈസ് റദ്ദാക്കിയത്. തന്റെ ബന്ധുതന്നെയാണ് ഇതിനു പിറകിലെന്നു ഷീല സൂചിപ്പിച്ചെങ്കിലും ഇനിയും പൊലീസിനു തുമ്പുണ്ടാക്കാനായിട്ടില്ല. വ്യാജ സ്റ്റാംപ് വച്ചു എക്സൈസിനെ ചതിച്ചയാളെ കണ്ടെത്താനുമായില്ല.
അബുദാബി∙ വൃത്തി, സുരക്ഷ, രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ എമിറേറ്റിലെ ബ്യൂട്ടിപാർലറുകളിലും വ്യായാമ കേന്ദ്രങ്ങളിലും മുനിസിപ്പൽ അധികൃതർ പരിശോധന നടത്തി......
സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്ക് നിരേധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഒരു മാസത്തിനുള്ളിൽ എല്ലാ പാർലറുകളും അടയ്ക്കണമെന്നും ഉത്തരവിട്ടു. ബ്യൂട്ടി പാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ ഉത്തരവിട്ടു. നിരോധനം തലസ്ഥാനമായ കാബൂളിനെയും എല്ലാ പ്രവിശ്യകളെയും ലക്ഷ്യമിട്ടു
ചാലക്കുടി∙ ഇല്ലാത്ത ലഹരി മരുന്നിന്റെ പേരിൽ രണ്ടര മാസത്തോളം ജയിലിൽ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ചാലക്കുടിയിലെ ‘ഷി സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലെത്തി
തൃശൂർ∙ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസിൽ ‘ട്വിസ്റ്റ്’. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണിയിൽനിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കേസിൽ അറസ്റ്റിലായ ഷീല രണ്ടര
തൊടുപുഴ ∙ നഗരത്തിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മസാജ് സെന്ററിൽ പൊലീസ് റെയ്ഡ്. 2 യുവതികളെ രക്ഷപ്പെടുത്തി. മസാജിങ്ങിനെത്തിയ 2 യുവാക്കൾ ഉൾപ്പെടെ 3 പേർ പിടിയിലായി. സ്ഥാപന ഉടമ കോട്ടയം കാണക്കാരി സ്വദേശി ടി.കെ.സന്തോഷാണ് ഒന്നാം പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Results 1-7