Activate your premium subscription today
തിരുവനന്തപുരം∙ ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ചു കോടിയിലധികം രൂപ വിലവരുന്ന ആറര ലക്ഷത്തിലധികം ടിന് അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പയ്ക്ക് പുറത്ത് എത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ശബരിമലയില്‍
ശബരിമല ∙ ഇത്തവണത്തെ പോരായ്മകൾ പരിശോധിച്ച് സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ അടുത്ത തീർഥാടന ഒരുക്കങ്ങൾ തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കമ്പനികളിൽനിന്നു ശർക്കര നേരിട്ടു വാങ്ങും. ഇടനിലക്കാരെ ഒഴിവാക്കും. അരവണ ഡപ്പി ക്ഷാമത്തിനു പരിഹാരമായി ദേവസ്വം ബോർഡ് സ്വന്തം ഡപ്പി നിർമാണശാല ആരംഭിക്കും. ഇതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ നീണ്ട കാത്തുനിൽപ്. രാവിലെ പെയ്ത മഴ തീർഥാടകരുടെ മലകയറ്റവും ഇറക്കവും ബുദ്ധിമുട്ടിലാക്കി. മകരവിളക്കിനു നട തുറന്ന ശേഷം പതിനെട്ടാംപടി കയറാൻ തീർഥാടകർ ഇത്രയേറെ കാത്തുനിന്നതു കഴിഞ്ഞ രണ്ടുദിവസമാണ്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാവിലെ വരെ തുടർന്നു.
ശബരിമല ∙ അരവണ ക്ഷാമം ഇന്നലെയും രൂക്ഷമായി തുടർന്നതോടെ വിതരണ കൗണ്ടറുകൾക്കു മുൻപിൽ നീണ്ട ക്യു. നിറയ്ക്കാൻ ആവശ്യത്തിനു ഡപ്പി ഇല്ലാത്തതിനാൽ ഇന്നലെ ഒരാൾക്ക് 5 ഡപ്പി അരവണ വീതമാണ് വിതരണം ചെയ്തത്. പതിനെട്ടാംപടിക്കു സമീപത്തെ പ്രധാന കൗണ്ടറിനു മുൻപിൽ 2 മുതൽ രണ്ടര മണിക്കൂർ കാത്തുനിന്ന ശേഷമാണ് അരവണ വാങ്ങാൻ
ന്യൂഡല്‍ഹി∙ ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീം
പത്തനംതിട്ട∙ ശബരിമലയിലെ അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലയ്ക്കയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അരവണ നിർമാണത്തിനു ലൈസൻസ് എടുക്കാൻ അപേക്ഷ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടിന്നിലടച്ച ഭക്ഷണ പദാർഥങ്ങൾ വിൽക്കുമ്പോൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്വഭാവം, തൂക്കം, പരമാവധി വില,
ശബരിമല∙ വിതരണം തടഞ്ഞു സന്നിധാനത്തെ ഗോഡൗണിൽ പ്രത്യേകം സൂക്ഷിച്ച അരവണയുടെ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി സാംപിൾ ശേഖരിച്ചു. 32 ടിൻ അരവണയാണ് ഇതിനായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയത്. കീടനാശിനിയുടെ അളവ് കണ്ടെത്താൻ വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്ന തിരുവിതാംകൂർ ദേവസ്വം
ന്യൂഡൽഹി ∙ ഏലയ്ക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന മാനദണ്ഡപ്രകാരം മനുഷ്യർക്ക് കഴിക്കാൻ പറ്റുന്നതാണോ ഇതെന്ന് പരിശോധിക്കണമെന്നും കോടതി
ശബരിമല / തിരുവനന്തപുരം ∙ നിർത്തിവച്ച അരവണ വിതരണം ശബരിമലയിൽ പുനരാരംഭിച്ചത് റെക്കോർഡ് വേഗത്തിൽ. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.50ന് നിർത്തിവച്ച അരവണ വിതരണം ഇന്നലെ പുലർച്ചെ 3.30ന് പുനരാരംഭിക്കാനായതോടെ തീർഥാടകരുടെ ആശങ്ക അവസാനിച്ചു.
തിരുവനന്തപുരം ∙ ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴു ലക്ഷം ടിൻ അരവണയാണ് നശിപ്പിച്ചത്. ഇതിന്റെ നഷ്ടം ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന് ചെന്നിത്തല
Results 1-10 of 15