Activate your premium subscription today
പലഹാര വിപണിയിലെ പ്രമുഖരായ ഹൽദിറാം (Haldiram) സ്നാക് ഫുഡ്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ പെപ്സികോയും (PepsiCo) രംഗത്ത്. സിംഗപ്പുർ ആസ്ഥാനമായ നിക്ഷേപകസ്ഥാപനം ടെമാസെക്, യുഎസ് നിക്ഷേപകസ്ഥാപനമായ ആൽഫ വേവ് ഗ്ലോബൽ, ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവയുടെ നിരയിലേക്കാണ് പെപ്സികോയും ചേർന്നത്.
സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.
Results 1-2