Activate your premium subscription today
യമനീ പാരമ്പര്യമുള്ള അറേബ്യന്‍ വിഭവമായ മന്തിയുടെ മലയാളി വേര്‍ഷനാണ് കുഴിമന്തി. ആവിയില്‍ വെന്തുവരുന്ന മസാലരുചികളില് ചിക്കന്റെയോ മട്ടന്റെയോ ബീഫിന്റെയോ ഒക്കെ സത്ത് കൂടി ചേരുന്നതോടെ മന്തിരുചിക്ക് സ്വാദേറും. അറബ് ജനത ആഘോഷ വേളകളില്‍ കഴിച്ചുപോന്നിരുന്ന ഈ വിഭവം മലയാളിയുടെ ഭക്ഷണ ലിസ്റ്റിലേക്ക്
പല പ്രമുഖ നടന്മാരും നടിമാരും സോഷ്യല്‍ മീഡിയയില്‍ ഫുഡ് വ്ളോഗിങ് ചെയ്യുന്നവരാണ്. ഇക്കൂട്ടത്തിലേക്ക് കടന്നു വരാനൊരു ശ്രമം നടത്തിയിരിക്കുകയാണ് 'സീതാരാമം' നായിക മൃണാള്‍ താക്കൂര്‍. നടിയും കൂട്ടുകാരും ചേര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും, ചിരി നിര്‍ത്താന്‍ പറ്റാതെ പാടു പെടുന്നതും വിഡിയോയില്‍ കാണാം.
ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുണ്ട് നമ്മുടെ രാജ്യത്തിന്. അതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന മീന്‍ വിഭവങ്ങള്‍ എല്ലാ ഭാഗത്തുമുണ്ട്. ഓരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അമ്പതു മീന്‍ വിഭവങ്ങളുടെ കൂട്ടത്തിലും ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ജനപ്രിയ ഫുഡ്
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹ പ്രദേശം പാചക പൈതൃകത്തിന് പേരുകേട്ടതാണ്.
‘അതൊക്കെ നമ്മള് പുട്ടു പോലെ മറികടക്കും....’ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീർക്കുമെന്ന് പറയുന്നതിനു പോലും മലയാളികളിന്ന് പുട്ടിനെയാണു കൂട്ടു പിടിക്കുന്നത്. അത്രയ്ക്ക് എളുപ്പമാണോ പുട്ടുണ്ടാക്കാൻ? ആണെന്നുതന്നെ പറയേണ്ടി വരും. അല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ പണ്ട് അരക്കിലോ, ഒരു കിലോ പുട്ടുപൊടി പായ്ക്കറ്റ് ഇരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചു കിലോ പത്തു കിലോ ചാക്കുകൾ ഇടംപിടിക്കില്ലല്ലോ! എളുപ്പത്തിൽ, അധികം അധ്വാനമില്ലാതെ, അതിവേഗം പാചകം ചെയ്തെടുക്കാവുന്ന വിഭവങ്ങളിൽ മുൻനിരയിലേക്കുതന്നെ നമ്മൾ പുട്ടിനെ കുത്തിയിടും. പിന്നിൽ നിന്ന് എത്ര ‘കുത്തേറ്റാലും’ പുട്ടിന് യാതൊരു കുഴപ്പവുമില്ല. അച്ചടക്കത്തോടെതന്നെ കുറ്റിയിൽനിന്ന് നൂഴ്ന്നിറങ്ങും. ഒരു മയമില്ലാതെ കുത്തിയാൽ പക്ഷേ, തനി സ്വഭാവം പുറത്തെടുക്കുവാനും മടിയില്ല, മൊത്തത്തിൽ എല്ലാം പൊടിച്ച് തരും പുട്ടെന്ന മഹാന്.
അടുക്കള തോട്ടങ്ങളില്‍ തഴച്ചുവളരുമെങ്കിലും പലര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഇതിന് പോഷകഗുണങ്ങള്‍ നിരവധിയുണ്ട്. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.ഇതില്‍ അടങ്ങിയ നാരുകള്‍ ദഹനത്തെ സഹായിക്കും. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം,
മാങ്ങ കൊണ്ട് പച്ചടിയും കിച്ചടിയും പായസവും ജൂസുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മാംഗോ പാന്കേക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ വ്യത്യസ്തമായ രുചിയില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്റ് ക്രിയേറ്റര്‍ ആയ ശ്രേയ അഗര്‍വാള്‍ ആണ് ഈ വിഭവം പങ്കുവെച്ചത്. ഹോങ്കോങ്ങ് സ്റ്റൈലില്‍
ദക്ഷിണേന്ത്യൻ പ്രാതലിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. സാമ്പാറിനും ചട്ണിയ്ക്കുമൊപ്പം ചേരുമ്പോൾ ഇഡ്ഡലി രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഒന്നാമനാകും. പൂ പോലെയുള്ള ഇഡ്ഡലി എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിലുള്ള, ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ ലഘുവാണെന്നു മാത്രമല്ല,
മുംബൈയില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം, വടപാവിന് തെരുവോരക്കടകളില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന്. അതുകൊണ്ടാണ് 'ബോംബെ ബർഗർ' എന്നും ഇതിനെ വിളിക്കുന്നത്. ഉള്ളില്‍, പുഴുങ്ങിയ ഉരുളക്കിഴങ്ങ് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വട വെച്ച്, പുറമേ ചുവന്ന മുളക്പൊടി വിതറി
മഞ്ഞു പൊഴിയുന്ന പല നാടുകളിലും ഐസ് ഒരു പ്രധാന വിഭവമാണ്! ഐസ് കൊണ്ട്, ആര്‍ക്കും സങ്കല്പ്പിക്കാന് പോകും കഴിയാത്തത്ര വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പലയിടത്തുമുണ്ട്. കേരളത്തില്‍ പല പ്രദേശങ്ങളിലും ഐസ് ഗ്രേറ്റ് ചെയ്ത്, അതിലേക്ക് വിവിധ മസാലകളും മറ്റും ഇട്ട് ഉണ്ടാക്കുന്ന ഐസൊരതി എന്നൊരു സംഭവം കിട്ടും.
Results 1-10 of 33