Activate your premium subscription today
കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ ഈ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ അപകടനില തരണം ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുൾപ്പെടെയാണ് നൽകുന്നത്.
ഇന്ന് ലോക എന്‍സെഫലൈറ്റിസ് ദിനം. തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് (Inflammation)എന്‍സെഫലൈറ്റിസ്. ഏത് പ്രായക്കാര്‍ക്കും ഈ രോഗം പിടിപെടാം. കൂടിയ മരണ നിരക്കും, രോഗം മാറിയ ശേഷവും നീണ്ടു നില്ക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യവുമാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകതകൾ. രോഗാണുബാധമൂലമോ
Results 1-2