നിപ്പ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്; മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം

Mail This Article
×
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്.
കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്.
English Summary:
Nipah: A woman in Kozhikode, suspected of having the Nipah virus tested negative; she's diagnosed with encephalitis and remains critical.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.