Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എംഎംആർ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തു മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതർക്കു ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തിൽ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്ന വൈറല്‍ അണുബാധയാണ് മുണ്ടിനീര് അഥവാ മംപ്സ്. പാരാമിക്സോവൈറസ് മൂലം വരുന്ന ഈ രോഗം ഉമിനീര് വഴിയോ ശ്വാസകോശത്തില്‍ നിന്നു പുറത്ത് വരുന്ന തുള്ളികള്‍ വഴിയോ പടരുന്നു. ശ്വസനനാളി വഴി ശരീരത്തിനുള്ളില്‍ കടക്കുന്ന പാരാമിക്സോവൈറസ് പിന്നീട് രക്തപ്രവാഹത്തിലേക്കും പടരും.
കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ക്ക് നടുവിലൂടെയാണ് ലോകം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളും കടന്നു പോയത്. 2022നോട് വിട പറയുമ്പോഴും കോവിഡ് ആശങ്കകള്‍ അകലുന്നില്ല. പുതിയ രൂപത്തിലും ഭാവത്തിലും പുതുവര്‍ഷത്തിലും കോവിഡ് നമുക്ക് ഒപ്പമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ ലോകം കോവിഡിനോളമോ
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന ആശങ്കകൾക്കിടെ ആശ്വാസം പകർന്ന് പൂണെയിൽ നിന്ന് ഒരു ഗവേഷണ റിപ്പോർട്ട്. അഞ്ചാംപനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ എടുക്കുന്ന എംഎംആർ വാക്സീൻ കുട്ടികൾക്ക് കോവിഡിൽ നിന്ന് ഒരളവുവരെ സംരക്ഷണം നൽകുമെന്ന് പൂണെയിലെ ഗവേഷകർ കണ്ടെത്തി. ഈ വാക്സീൻ സാർസ് കോവ് 2
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.