Activate your premium subscription today
ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച കോവിഷീൽഡ് വാക്സീൻ ആഗോള വിപണിയിൽനിന്നു പിൻവലിച്ചു. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിൽപന നടത്തുന്ന വാക്സീന്റെ മുഖ്യ ഉൽപാദകരായ അസ്ട്രാസെനക്കയുടേതാണ് തീരുമാനം. യൂറോപ്യൻ യൂണിയനു കീഴിലെ രാജ്യങ്ങളിൽനിന്നു വാക്സീൻ പിൻവലിക്കാൻ കമ്പനി അപേക്ഷ നൽകി. മറ്റിടങ്ങളിലും അപേക്ഷ നൽകുമെന്നാണ് കരുതപ്പെടുന്നത്.
മുംബൈ∙ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ
ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്
കോവീഷീൽഡ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തൽ ഈ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളുയർന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമായതും വാർത്തയായിരുന്നു
ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ് ഫാർമ ഭീമന്മാരായ അസ്ട്രാസെനക്ക നിർമിച്ച കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന് ഉൽപ്പാദക്കമ്പനി യുകെ
2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു. ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം. കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം.
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ മൂലം ആരോഗ്യപ്രശ്നമുണ്ടാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിൽ വ്യവസ്ഥയില്ല. വാക്സീൻ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിർബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച കോവിഷീൽഡ് വാക്സീനെതിരെ യുകെയിൽ നിയമയുദ്ധം മുറുകുമ്പോഴും ഇന്ത്യയിൽ ആരോഗ്യമന്ത്രാലയം അനങ്ങിയിട്ടില്ല.
ന്യൂഡൽഹി∙ കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ്
കോവിഡ് വാക്സീൻ എന്നു വരുമെന്ന ആകാംക്ഷയ്ക്കൊപ്പം എല്ലാവരുടെയും ആശങ്ക വാക്സീനെന്തു വില വരുമെന്നതിലായിരുന്നു. തൽക്കാലത്തേക്കെങ്കിലും ഇക്കാര്യത്തിൽ ആശ്വാസത്തിന്റെ വിലയിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാക്സീൻ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി വാക്സീൻ... Vaccine Latest News
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സീൻ വിതരണത്തിനു മികച്ച പ്രതികരണം. 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും വാക്സീൻ നൽകി തുടങ്ങി....Covid Vaccine
Results 1-10 of 234