നിർധന കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മനോരമ 1999 ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. മദ്രാസ് മെഡിക്കൽ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ഹൃദയപൂർവം പദ്ധതിയുടെ രജതജൂബിലി വർഷമാണ് 2025.