Activate your premium subscription today
കുറുപ്പംപടി ∙ വേങ്ങൂരിനെ വലച്ച മഞ്ഞപ്പിത്ത രോഗ വ്യാപനത്തിൽ കൈകഴുകി ജല അതോറിറ്റിയും സർക്കാരും. 7 മാസം കഴിഞ്ഞിട്ടും രോഗബാധിതരായ സാധാരണക്കാർക്കു സഹായം നൽകാനോ വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. വാട്ടർ അതോറിറ്റിയുടെയും ആർഡിഒ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെയും റിപ്പോർട്ടുകൾ
കുറ്റിപ്പുറം ∙ മഞ്ഞപ്പിത്തം പടരുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ കരുതൽ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.നസീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.സുബിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
കോഴിക്കോട്∙ ജില്ലയിൽ കുറയാതെ മഞ്ഞപ്പിത്ത രോഗബാധ. സെപ്റ്റംബർ മുതൽ കുത്തനെ ഉയർന്ന രോഗബാധ ഇപ്പോഴും കുറഞ്ഞിട്ടില്ല. ഈ മാസത്തെ ആദ്യ ആഴ്ചയിൽ മാത്രം 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടാവുകയും ലാബ് പരിശോധന നടത്താത്തതുമായ രോഗികൾ ഇതിന്റെ നാലിരട്ടി വരും. ജില്ലയിൽ കോർപറേഷനിലും ഒട്ടുമിക്ക പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാംപിളുകൾ പരിശോധിക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും രോഗം നിയന്ത്രിക്കാനാകുന്നില്ല. വൈറസ് ബാധയുണ്ടായ രോഗിക്കു ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു രണ്ടാഴ്ച മുൻപു തന്നെ ഇയാൾ രോഗം പടർത്തിയിട്ടുണ്ടാകുമെന്നതാണു പ്രധാന വെല്ലുവിളി.
ചാരുംമൂട്∙ നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 11 പേർക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 59 പേർ നിരീക്ഷണത്തിലാണ്. തൊട്ടടുത്ത ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. നൂറനാട് പഞ്ചായത്തിലെ 2 വാർഡുകളിലാണു രോഗബാധ. മഞ്ഞപ്പിത്തബാധിതരായ
തളിപ്പറമ്പ്∙ നഗരസഭയിലെ ഹിദായത്ത് നഗറിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം വിളിച്ച് ചേർത്തു. ജില്ലാ അസി. മെഡിക്കൽ ഓഫിസർ ഡോ. സച്ചിൻ വിശദീകരണം നടത്തി. സ്കൂളുകൾ,വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. 20000
കണ്ണൂർ∙ ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 800 മഞ്ഞപ്പിത്ത കേസുകൾ. 6 പേർക്കു ജീവൻ നഷ്ടപ്പെട്ടു. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂർ, തൃപ്പങ്ങോട്ടൂർ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. രോഗം മലത്തിലൂടെ പകരുന്നതിനാൽ മലമൂത്ര വിസർജനത്തിനു ശേഷം കയ്യും കാലും നന്നായി
കാഞ്ഞങ്ങാട്∙ ജില്ലയിലെ വടക്കൻ മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, ചെങ്കള, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. ജില്ലയിൽ കഴിഞ്ഞമാസം മാത്രം 24 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഈ
കണ്ണൂർ ∙തളിപ്പറമ്പിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) മൂലം സഹോദരങ്ങൾ മരിച്ച സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നുവെന്ന് ഡിഎംഒ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ ശുദ്ധജലം വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. രോഗം കണ്ടെത്തി
തളിപ്പറമ്പ്∙ സഹോദരങ്ങളായ യുവാക്കൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
തിരുവേഗപ്പുറ ∙ കൈപ്പുറത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത് വാർഡുകളിലാണ് മഞ്ഞപ്പിത്ത വ്യാപനം. കൂടുതൽ പേർക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുള്ളതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിലൂടെ മാത്രമേ രോഗ ബാധിതരുടെ എണ്ണം
Results 1-10 of 68